മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിനുള്ള ഫയല്‍ സംസ്ഥാന സര്‍ക്കാരിന് മടക്കിയടച്ച നടപടി വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിനുള്ള ഫയല്‍ സംസ്ഥാന സര്‍ക്കാരിന് മടക്കിയടച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യ തെര. ഓഫീസര്‍ ടിക്കാറാം മീണ. മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം എന്തിനുവേണ്ടിയാണെന്ന് ബോധ്യപ്പെടുത്തിയാല്‍ വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യ തെര. ഓഫീസര്‍ എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും മീണ വ്യക്തമാക്കി. കാര്‍ഷിക മോറട്ടോറിയം കാലാവധി നിലനില്‍ക്കേ വീണ്ടും മോറട്ടോറിയം നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം വേഗത്തില്‍ നടപ്പാക്കാനുള്ള നിര്‍ദേശം എന്തിനു വേണ്ടിയാണെന്നു വിശദമാക്കാന്‍ നിര്‍ദേശിച്ചാണു കഴിഞ്ഞദിവസം അദ്ദേഹം ഫയല്‍ മടക്കി അയച്ചത്.
https://www.facebook.com/Malayalivartha
























