കണ്ണന്റെ അനുഗ്രഹം തേടി സുരേന്ദ്രൻ ; പത്തനംതിട്ട ജില്ലയിൽ കുളനട ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പത്തനംതിട്ട മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ദർശനം നടത്തി

പത്തനംതിട്ട ജില്ലയിൽ കുളനട ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പത്തനംതിട്ട മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ കെ.സുരേന്ദ്രനെ ആരതി ഒഴിഞ്ഞ് സ്വീകരിച്ചു. ക്ഷേത്ര യോഗം പ്രസിഡൻറ് ഉളനാട് ഹരികുമാർ പൊന്നാടയണിയിച്ച് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ആഗ്രഹ സഫലീകരണത്തിനായി മധുര പലഹാരങ്ങൾ നിറച്ച ഉറി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. ക്ഷേത്ര ദർശനം നടത്തിയ കെ.സുരേന്ദ്രൻ കൃഷ്ണ ന്റെ പ്രധാന വഴിപാടായ 'ഉറി' സമർപ്പിച്ചു. ലഡു, ജിലേബി എന്നിവ നിറച്ച രണ്ട് ഉറികളാണ് അദ്ദേഹം തിരുമുൻപിൽ സമർപ്പിച്ചത് .ഉറിയിൽ സമർപ്പിച്ച മധുര പലഹാരങ്ങൾ മേൽശാന്തി വിഷ്ണു നമ്പൂതിരി ശ്രീ കോവിലിൽ നേദിച്ച് സുരേന്ദ്രന് പ്രസാദമായി നൽകി.
ബി.ജെ.പി.ജില്ലാ പ്രസിസൻറ് അശോകൻ കുളനട, കെ.ഹരിദാസ്,ബിജെപി ബൂത്ത് ഭാരവാഹികളായ അനിൽകുമാർ, മുരളിധരൻ പിള്ള, ക്ഷേത്ര ഭാരവാഹികളായ വി.ആർ.അജിത്ത് കുമാർ, സി.ജി.ബിനു ,രാജഗോപാലക്കുറുപ്പ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ബാല രൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ പത്തനംതിട്ട ജില്ലയിൽ കുളനട ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
https://www.facebook.com/Malayalivartha
























