കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ തനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പൂഞ്ഞാർ എംഎൽ എ പി സി ജോര്‍ജ്ജ് ഹൈക്കോടതിയിൽ

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ തനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പൂഞ്ഞാർ എംഎൽ എ പി സി ജോര്‍ജ്ജ് ഹൈക്കോടതിയിൽ.
പി സി ജോര്‍ജ്ജിന്റെ ഹര്‍ജി ഇന്ന് സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുക. നടിയുടെ പേര് വെളിപ്പെടുത്തിയതിനും നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും നെടുമ്ബാശ്ശേരി പൊലീസാണ് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























