റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മ മരിച്ചു. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാതയിലാണ് അപകടം നടന്നത്.
വീട്ടിലേക്ക് പോകുന്നതിനായി റോഡു മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട്ട് ഭാഗത്തേക്ക് വരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























