'പി.സിയുടെ വായടപ്പിച്ച് ഹൈക്കോടതി'; ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നത്; പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് വിമര്‍ശനം. സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഈ പരാമര്‍ശം നടത്തുമോയെന്ന് കോടതി പി.സി ജോര്‍ജിനോട് ചോദിച്ചു.
ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. നടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ജോര്‍ജ് കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.
https://www.facebook.com/Malayalivartha
























