നാടോടി പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി റോഷൻ ഇന്ന് കോടതിയിൽ ഹാജരാക്കും

ഓച്ചിറയില്‍ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി. നിലവില്‍ സാമൂഹിക വകുപ്പിന്‍റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്‍റെ ഹോസ്റ്റലിലേക്ക് മാറ്റും.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതാണെന്നും ബന്ധുക്കള്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്‍റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.
https://www.facebook.com/Malayalivartha
























