ഓച്ചിറയിൽ നിന്ന് തട്ടികൊണ്ടുപോയ പെൺകുട്ടി പീഡനത്തിനിരയായി; പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനക്കേസ്:- പെൺകുട്ടിയെ പീഡിപ്പിച്ചത് മുംബയിൽ വച്ച്

ഓച്ചിറയിൽ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനക്കേസ് ചുമത്തി. തട്ടികൊണ്ടുപോയ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിൽ പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി.
പെൺകുട്ടിയെ മുംബയിൽ വച്ചാണ് പീഡിപ്പിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിലാണ് വൈദ്യപരിശോധന നടത്തിയത്. പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിൽ.
https://www.facebook.com/Malayalivartha
























