മാനന്തവാടി വള്ളിയൂര്‍കാവ് ഉത്സവം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കോള്‍ ടാക്‌സി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

വയനാട് പാല്‍ച്ചുരത്തില്‍ നാല്‍ ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. െ്രെഡവര്‍ ഷാനമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41), ആറളം ഫാമില്‍ താമസിക്കും രാജുവിന്റെ ഭാര്യ ശാന്ത (48) എന്നിവരാണ് മരിച്ചത്. വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ കാബ് (ഓട്ടോ മിനി വാന്‍) ആണ് അപകടത്തില്‍പ്പെട്ടത്.
ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ രാജു (45), സീത (31), അപര്‍ണ (14) എന്നിവര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ ചുരം റോഡിലെ ആശ്രമം ജംഗ്ഷന് സമീപമായിരുന്നു അപകടം. കോള്‍ടാക്‌സിയില്‍ െ്രെഡവര്‍ ഉള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉത്സവം കഴിഞ്ഞ് ആറളം ഫാമിലേക്ക് വരുന്നതിനിടെ ആശ്രമം ജംഗ്ഷന് സമീപത്തെ ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിന്റെ മുമ്ബിലെ വളവില്‍ നിയന്ത്രണം വിട്ട കോള്‍ടാക്‌സി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha
























