സ്വന്തം ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍ പലചരക്ക് കടയിലെ കടം മുതല്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വരെ... മകന്‍ ഷെയര്‍ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്...

ഫോണ്‍ നമ്പരുകള്‍ കുറിച്ച് വയ്ക്കാന്‍ ഒരു മലയാളി വീട്ടമ്മ കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അവരുടെ മകന്‍ തന്നെയാണ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ തന്റെ അച്ഛന്റെ പഴയ പാസ്‌പോര്‍ട്ടാണ് കാണിച്ചിരിക്കുന്നത്. അതിലെ ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍ ഈ വ്യക്തിയുടെ അമ്മ അവരുടെ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് ഫോണ്‍ ഡയറക്ടറി ആക്കിയിരിക്കുന്നു എന്നതാണ്.
അവിടെയും തീരുന്നില്ല, അവസാന പേജുകളില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ അമ്മ കാണിച്ച കലാവിരുതെന്ന പേരില്‍ യുവാവ് പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























