കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.. അബുദാബിയില്‍നിന്നും ഫ്‌ളൈ ദുബായ് വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍നിന്നും ഫ്‌ളൈ ദുബായ് വിമാനത്തില്‍വന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹബീബ് റഹ്മാന്‍ എന്ന യാത്രക്കാരനില്‍നിന്നും 32 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. ചെറിയ പൗച്ചുകളില്‍ നിറച്ച സ്വര്‍ണമിശ്രിതം അരക്കെട്ടിന് ചുറ്റിലും മലദ്വാരത്തിലുമായിട്ടാണ് ഒളിപ്പിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
1.09 കിലോഗ്രാം സ്വര്‍ണമിശ്രിതമാണു കണ്ടെടുത്തിട്ടുള്ളത്. ഹബീബ് റഹ്മാനെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തില്‍നിന്നും ഇയാളെ കൂട്ടികൊണ്ടുപോകാന്‍ കാത്തുനിന്ന ഇന്നോവ കാറും ഇതിലുണ്ടായിരുന്ന ആളെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























