Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും മനസ്സ് തുറക്കാത്ത മണ്ഡലമാണ് മാവേലിക്കര, ചരിത്രം പരിശോധിച്ചാല്‍ യുഡിഎഫ് വ്യക്തമായ മുന്‍തൂക്കം നല്‍കിയിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിന് ആശ്വാസ വിജയങ്ങളും മണ്ഡലം സമ്മാനിച്ചിട്ടുണ്ട്

29 MARCH 2019 08:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും മനസ്സ് തുറക്കാത്ത മണ്ഡലമാണ് മാവേലിക്കര. ചരിത്രം പരിശോധിച്ചാല്‍ യുഡിഎഫ് വ്യക്തമായ മുന്‍തൂക്കം നല്‍കിയിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിന് ആശ്വാസ വിജയങ്ങളും മണ്ഡലം സമ്മാനിച്ചിട്ടുണ്ട്. മൂന്ന് ജില്ലകൡലായി വ്യാപിച്ചു കിടക്കുന്ന ഏഴ് നിയമസഭ മണ്ഡലങ്ങള്‍, വ്യത്യസ്തമായ ഭൂമി ശാസ്ത്രവും സംസ്‌ക്കാരവും ജീവിത രീതിയും പിന്തുടരുന്ന ജനത. കുട്ടനാടിന്റെയും അപ്പര്‍കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും കാര്‍ഷിക സംസ്‌കാരങ്ങളും കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ അധ്വാനത്തിന്റെ മഹത്വവും സംയോജിച്ച മണ്ണ്. വ്യത്യസ്തകള്‍ നിറഞ്ഞ ജനവിഭാഗത്തെ ഒരുമിപ്പിക്കുന്നതാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം. 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂര്‍, പത്തനാപുരം, കോട്ടയം ജില്ലയിലെ ചങ്ങനാശേരിയും ചേര്‍ന്നതാണ് മാവേലിക്കരയെന്ന സംവരണ മണ്ഡലം. 1951ലും ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷം നടന്ന 1957ലും തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുകയായിരുന്നു മാവേലിക്കര ലോക്‌സഭ മണ്ഡലം. 1962ലാണ് പഴയ മാവേലിക്കര മണ്ഡലം പിറവിയെടുക്കുന്നത്. തിരുവല്ല മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ചേര്‍ത്തായിരുന്നു മാവേലിക്കര രൂപീകരിച്ചത്. 1962ല്‍ എസ്.സി സംവരണ സീറ്റില്‍ കോണ്‍ഗ്രസിലെ അച്യുതനാണ് മാവേലിക്കരയില്‍ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് പോകുന്നത്. 1967ല്‍ ജനറല്‍ സീറ്റായ മാറിയ മാവേലിക്കരയില്‍ നിന്നും എസ്എസ്പിയിലെ ജി.പി മംഗലത്തുമഠം വിജയിച്ചുകയറി. 1971 കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച കെ.ഇ.സിയിലെ ആര്‍. ബാലകൃഷ്ണപിള്ള സിപിഎമ്മിലെ എസ്. രാമചന്ദ്രന്‍പിള്ളയെ 55527വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് പോയി.

1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച പി ജെ കുര്യന്‍ വിജയിച്ചപ്പോള്‍ 1984ല്‍ ജനതാദളിലെ തമ്പാന്‍തോമസിനെ ഇറക്കി മണ്ഡലത്തില്‍ ഇടതുപക്ഷം അട്ടമറി വിജയവും കരസ്ഥമാക്കി. പിന്നീടുള്ള നാല് തെരഞ്ഞെടുപ്പുകളില്‍ പി. ജെ കുര്യന്റെ ജൈത്രയാത്രക്കാണ് മണ്ഡലം സാക്ഷ്യംവഹിച്ചത്. 1989,1991,1996,1998 തെരഞ്ഞെടുപ്പുകളില്‍ പി. ജെ കുര്യന്‍ മണ്ഡലത്തില്‍ യുഡിഎഫിനായി വിജയക്കൊടി നാട്ടി. 1999ല്‍ പി. ജെ കുര്യന് പകരമെത്തിയ രമേശ് ചെന്നത്തില വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2004ല്‍ ചെന്നിത്തലയെ പരാജയപ്പെടുത്തി സിപിഎമ്മിലെ സി.എസ് സുജാത മണ്ഡലത്തെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇത് പക്ഷത്തേക്ക് എത്തിച്ചു.

2009ല്‍ മണ്ഡലം പുനര്‍ നിര്‍ണയത്തോടെ വീണ്ടും സംവരണ മണ്ഡലമായി മാറിയ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് യുഡിഎഫിനായി മണ്ഡലത്തിലെ തിരിച്ചു പിടിച്ചു. 2014ല്‍ കൊടിക്കുന്നില്‍ വീണ്ടും വിജയം ആവര്‍ത്തിച്ചതോടെ യുഡിഎഫിന്റെ വിശ്വസ്ത മണ്ഡലമെന്ന ഖ്യാതിയിലേക്ക് മാവേലിക്കര ഉയര്‍ന്നു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപാകുമാറിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നത്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ ബിഡിജെഎസിന് എന്‍ഡിഎയിലെ ധാരണപ്രകാരം സീറ്റ് നല്‍കിയിരിക്കുന്നത്. ജനുവരി 30ലെ കണക്കനുസരിച്ച് മാവേലിക്കരയില്‍ 12,72,751 വോട്ടര്‍മാരുമുണ്ട്. 6,01,410 പുരുഷ വോട്ടര്‍മാരും 6,71,339 വനിതാ വോട്ടര്‍മാരുമാരും രണ്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും മാവേലിക്കര മണ്ഡലത്തിലുണ്ട്.

മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം അടൂര്‍ സംവരണ മണ്ഡലത്തിന് പകരം നിലവില്‍ വന്നതാണ് മാവേലിക്കര. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മണ്ഡലം പക്ഷെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിശ്വസ്ത മണ്ഡലമായി മാറും. നിലവില്‍ ചങ്ങനാശ്ശേരി ഒഴിച്ചുള്ള ആറ് മണ്ഡലങ്ങളില്‍ ഇടത്പക്ഷത്തിന്റെ എംഎല്‍എമാരാണ്. 2009ല്‍ സംവരണ മണ്ഡലമായി മാറിയതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറപ്പിച്ചു നിര്‍ത്തിയ കൊടിക്കുന്നില്‍ സുരേഷ് മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ പ്രതീക്ഷകള്‍ വാനോളമാണ്. സി.പി.ഐയുടെ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറാണ് സ്ഥാനാര്‍ത്ഥി. തഴവ സഹദേവനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends