ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി റോഷന്‍ റിമാന്‍ഡില്‍

ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി റോഷന്‍ റിമാന്‍ഡില്‍. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന വൈദ്യപരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്ത് റോഷനെതിരെ ലൈംഗിക പീഡനത്തിനും കേസെടുത്തു.
കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്‌സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. അതിനൊപ്പം ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയാല്‍ കേസ് കൂടുതല്‍ ഗൗരവമുള്ളതാകും.
നിലവില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha
























