ഭദ്രനും മോഹന്‍ലാലും തിലകനും കൂടി അനശ്വരമാക്കിയ സ്ഫടികം എന്താകും?

സോഷ്യല്‍ മീഡിയയേയും ലാലേട്ടന്‍ ഫാന്‍സിനേയും വെല്ലുവിളിച്ച് സ്ഫടികം 2 വരുന്നു. മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചലച്ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്പടികം. സ്പടികത്തിന് രണ്ടാം ഭാഗം അണിയറയില്‍ തയാറാകുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
സ്ഫടികം 2 എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി സംവിധായകന്‍ ബിജു ജെ കട്ടക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് അനുമതി കൊടുത്തിട്ടില്ലെന്നായിരുന്നു ഭദ്രന്റെ മറുപടി. എന്നാല്‍, വിവാദങ്ങള്‍ക്ക് നടുവിലും ചിത്രം പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് സംവിധായകന്‍ ബിജു. ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ രാവിലെ ഒന്‍പതു മണിക്ക് റിലീസ് ചെയ്യുമെന്നാണ് ബിജു അറിയിച്ചിരിക്കുന്നത്.
ആട് തോമ എന്ന കഥാപാത്രത്തിന്റെ മകന്‍ ഇരുമ്ബന്‍ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി പ്രത്യക്ഷപ്പെടുമെന്നും വാര്‍ത്തകളുണ്ട്.
ഐ പി എസ് ഉദ്യോഗസ്ഥയായി സണ്ണി ലിയോണ്‍ വേഷമിടുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മലയാളത്തിലെ ഒരു യുവ സൂപ്പര്‍ താരമാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























