കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വേനല്‍ക്കാല സമയപ്പട്ടിക നാളെ നിലവില്‍ വരും, കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിനം മൂന്ന് വിമാനം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വേനല്‍ക്കാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. കണ്ണൂരിലേക്ക് മൂന്ന് പ്രതിദിന സര്‍വിസും ഇന്ദോര്‍, മൈസൂരു എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസുകളും പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 26 വരെയാണ് വേനല്‍ക്കാല ഷെഡ്യൂള്‍. ഇസ്രായേലിലെ തെല്‍ അവീവിലേക്ക് സെപ്റ്റംബറില്‍ കൊച്ചിയില്‍നിന്ന് നേരിട്ടുള്ള സര്‍വിസ് ആരംഭിക്കുമെന്ന് ഇസ്രായേലി വിമാനക്കമ്പനി 'ആര്‍ക്കിയ' സിയാലിനെ അറിയിച്ചിട്ടുണ്ട്. ശീതകാല ഷെഡ്യൂളില്‍ പ്രതിവാര സര്‍വിസുകള്‍ 1528 ആയിരുന്നത് പുതിയ ഷെഡ്യൂളില്‍ 1672 ആയിട്ടുണ്ട്. ഒരു വര്‍ഷംമുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ മലേഷ്യ എയര്‍ലൈന്‍സ് എല്ലാ ദിവസവും ക്വാലാലംപൂരിലേക്ക് സര്‍വിസ് പുനരാരംഭിക്കും.
കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനം രാവിലെ 11.35നും രാത്രി 9.05നും ഗോ എയര്‍ വൈകീട്ട് 7.45നും ആണ് കൊച്ചിയില്‍നിന്ന് പുറപ്പെടുക. തിരുവനന്തപുരത്ത് നിന്നുവരുന്ന ഇന്‍ഡിഗോ വിമാനങ്ങളാണ് കണ്ണൂരിലേക്ക് പോകുന്നത്. ഹൈദരാബാദില്‍ നിന്നാണ് ഗോ എയര്‍ വിമാനം എത്തുക. രാവിലെ 8.10 ന് ഗോ എയറും രാവിലെ 8.25നും വൈകീട്ട് 5.55നും ഇന്‍ഡിഗോയും കണ്ണൂരില്‍നിന്ന് കൊച്ചിയിലെത്തും'
"
https://www.facebook.com/Malayalivartha























