ഉറപ്പിച്ച് കെ സുരേന്ദ്രന്‍; ഒരു സമൂഹത്തിന് നേരെയുണ്ടായ ചതിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍

ഒരു സമൂഹത്തിന് നേരെയുണ്ടായ ചതിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ശബരിമല തന്നെയാണ് തെരഞ്ഞെടുപ്പിലെ വിഷയം. അടിച്ചമര്‍ത്തലിനും ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും ഉള്ള മറുപടി തെര!ഞ്ഞെടുപ്പിലൂടെ നല്‍കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആര്‍ക്കും കയറി നിരങ്ങാനുള്ള ഇടമല്ല ശബരിമല. ആചാരങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, ലോക നിലവാരമുള്ള തീര്‍ത്ഥാടകകേന്ദ്രമായി ശബരിമലയെ ഉയര്‍ത്താനുളളതാകണം വോട്ടെന്നും അടൂരിലെ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, വിശ്വാസികള്‍ക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരാകണം പത്തനംതിട്ടയിലെ ഓരോ വോട്ടുമെന്ന് രാജ്യസഭാംഗം സുരേഷ് ഗോപി എം പി പറഞ്ഞു. ശബരിമലയെ കാലന്മാരുടെ കൈകളില്‍ നിന്ന് പിടിച്ചുവാങ്ങി സുരക്ഷിത കൈകളിലെത്തിക്കാന്‍ കെ സുരേന്ദ്രന്‍ പാര്‍ലമെന്റിലെത്തണം. സുരേന്ദ്രന്റെ വിജയം പത്തനംതിട്ടക്കാരുടെ വിജയമാകുമെന്നും അദ്ദേഹം അടൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























