തൊടുപുഴയിൽ യുവാവ് മര്‍ദിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന്റെ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു

തൊടുപുഴയില്‍ യുവാവ് മര്‍ദിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ സര്‍ജന്‍, പീഡിയാട്രീഷ്യന്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് അയച്ചത്. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എങ്കിലും സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























