Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

എന്റെ പൊന്നുമോൻ ഇപ്പോൾ അനുഭവിക്കുന്നത് എനിക്ക് പറ്റിയ തെറ്റുകാരണമാണ്; ഭ്രാന്തമായ ഒരാവസ്ഥയിലായിരുന്നു അരുൺ.. പേടിച്ച് മാറിനിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ: . മക്കളെ ഏറെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്ന അമ്മയായിരുന്നു താന്‍... എന്നാല്‍ അരുണ്‍ വന്നശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്- കുറ്റസമ്മതം നടത്തി തൊടുപുഴയിലെ അമ്മ

30 MARCH 2019 01:09 PM IST
മലയാളി വാര്‍ത്ത

ഏഴു വയസ്സുകാരന്‍ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മാതാവിന്റെ കുറ്റസമ്മതം. മകന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് തനിക്ക് പറ്റിയ തെറ്റാണെന്നും, മകനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ തടയാന്‍ ചെന്ന തന്നെയും അരുണ്‍ മര്‍ദ്ദിച്ചതായും യുവതി വെളിപ്പെടുത്തി. ആ​ശുപത്രിയില്‍ അപകടം പറ്റിയതാണെന്ന് പറഞ്ഞത് അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ചതല്ലെന്നും കുട്ടികളുടെയും തന്റെയും സുരക്ഷയെ ഓര്‍ത്താണ് ഉപദ്രവങ്ങളെ കുറിച്ച്‌ മിണ്ടാന്‍ കൂട്ടാക്കാതിരുന്നതെന്നും യുവതി പറഞ്ഞു.

ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു അരുണ്‍ അപ്പോള്‍, പേടിച്ച്‌ മാറിനില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളു. ഡോക്ടര്‍ വിവരങ്ങള്‍ ചോദിക്കുമ്ബോള്‍ അരുണ്‍ അടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നുവെന്നും പേടികൊണ്ടാണ് കള്ളം പറയേണ്ടി വന്നതെന്നുമാണ് യുവതി പറയുന്നത്. ആ സമയത്ത് താന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ മാത്രമാണ് നോക്കിയതെന്നും കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമായിരുന്നു മനസില്‍. മക്കളെ ഏറെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്ന അമ്മയായിരുന്നു താന്‍. എന്നാല്‍ അരുണ്‍ വന്നശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നും യുവതി പറയുന്നു.

കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ പേടിയാണ്. ആശുപത്രിയില്‍ വച്ച്‌ ഇളയകുട്ടി തന്റെ അരികിലേക്ക് പോലും വന്നില്ല. കുട്ടികളെയും തന്നെയും തമ്മില്‍ അകറ്റാന്‍ അരുണ്‍ എപ്പോഴും ശ്രമിച്ചിരുന്നു. കുട്ടികളെ അധികം ലാളിക്കുന്നത് ഇഷ്ടമായിരുന്നില്ല. ആണ്‍കുട്ടികളെ ലാളിച്ചു വളര്‍ത്തിയാല്‍ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നായിരുന്നു അരുണ്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവ് മരിച്ചപ്പോഴത്തെ നിസ്സഹായാവസ്ഥയില്‍ ഒരു സംരക്ഷകനായിട്ടായിരുന്നു ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണ്‍ വന്നതെന്നും യുവതി പറയുന്നു.

കിടക്കയില്‍ മൂത്രമൊഴിച്ചതുകണ്ടു കലികയറി കട്ടിലില്‍ കിടന്നുറങ്ങിയ മൂത്തകുട്ടിയെ അരുണ്‍ തൊഴിച്ചു തെറിപ്പിച്ചു. ഭിത്തിയിലിടിച്ചാണു വീണത്. അവിടെ നിന്ന് ഇരു കൈകളിലുമായി പിടിച്ച്‌ ഭിത്തിയുടെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഷെല്‍ഫിന്റെ മൂലയിലും ഭിത്തിയിലും കുട്ടിയുടെ തല ശക്തിയായി ഇടിച്ചു. പിന്നീടും കുട്ടിയെ ഭിത്തിയില്‍ തലചേര്‍ത്ത് ഇടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്ത പ്രതി കുട്ടിയുടെ ബോധം പോകുംവരെ മര്‍ദനം തുടര്‍ന്നു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുമ്ബോള്‍ തടസം പിടിക്കാനെത്തിയ യുവതിയുടെ മുഖത്തിടിച്ചു.

യുവതി വാശിപിടിച്ചപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. മുറിയില്‍വീണ കുട്ടിയുടെ രക്തമെല്ലാം കഴുകി വൃത്തിയാക്കിയ ശേഷമാണു സ്വന്തം കാറില്‍ ഇരുവരും കുട്ടിയുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. ഈ സമയമെല്ലാം ഇളയ കുട്ടിയെ മുറിക്കുള്ളില്‍ തനിയെ അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറോടു കട്ടിലില്‍നിന്നു വീണതാണെന്നും കളിച്ചപ്പോള്‍ വീണതാണെന്നും പൊരുത്തമില്ലാത്ത വിശദീകരണമാണു യുവതിയും പ്രതിയും നല്‍കിയത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.

പോലീസെത്തിയപ്പോള്‍ കട്ടിലില്‍നിന്നുവീണു പരുക്കേറ്റതാണെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചു നിന്നു. കുട്ടിയുടെ നില ഗുരുതരമായതോടെ പോലീസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനിലേക്ക് മാറ്റി. ഇവിടെനടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് ഗുരുതരപരുക്ക് കണ്ടെത്തുന്നതും മര്‍ദനസാധ്യത വ്യക്തമാകുന്നതും. തുടര്‍ന്നു തൊടുപുഴ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (5 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (13 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (16 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends