സ്ഥാനാർഥി ആരെന്നു അറിയാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികൾ; വയനാട്ടിൽ യുഡിഎഫ് പ്രചാരണം നിര്‍ത്തി

വയനാട്ടിൽ യുഡിഎഫ് പ്രചാരണം നിര്‍ത്തി; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികൾ
വയനാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോള്‍ പ്രചാരണം നിർത്തിവെക്കാൻ യു ഡി എഫ് തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികൾ അറിയിച്ചതോടെ മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു
സ്ഥാനാർത്ഥി ആരെന്നറിയാത്തതിനാൽ പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശിയ നേതാക്കളെ അറിയിച്ചെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന് മാത്രമാണ് മറുപടി. സ്ഥാനാര്‍ഥിയായി പറയുന്ന പേര് രാഹുല്‍ ഗാന്ധിയുടേതായതുകൊണ്ട് കോൺഗ്രെസ്സുകാർക്ക് എതിർത്തൊന്നും പറയാൻ കഴിയില്ലെന്നതും പ്രശ്നമാണ്
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ശേഷം ബുത്തുതല കമ്മിറ്റികള്‍ രൂപികരിക്കാൻ തീരുമാനിച്ചതോടെ ഇതുവരെ രൂപികരണ യോഗം പോലും ചേരാൻ പറ്റാത്ത സാഹചര്യമാണ് പലയിടത്തും . വീടുകയറിയിറങ്ങിയുള്ള പ്രചരണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയതാകേണ്ട സമയമായിട്ടും മിക്ക പാര്‍ട്ടി ഓഫിസുകള്‍ പോലും അടഞ്ഞുകിടക്കുകയാണ്.
https://www.facebook.com/Malayalivartha























