ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാനായി ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമർപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാനായി ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമർപ്പിച്ചു. കെ കെ നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കെ സുരേന്ദ്രനൊപ്പം ബിജെപി ജില്ലാ നേതാക്കളും കൂടെയുണ്ടായിരുന്നു. തിരുവന്തപുരം ലോക്‌സഭാ മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
അതേസമയം പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വിജയത്തിനുള്ള എല്ലാ സാധ്യതകളും ഒരുമിക്കുന്നു. സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഈരറ്റുപേട്ടയിലെ വീട്ടിലെത്തിയ കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. അതേസമയം എന്‍.ഡി.എയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ പി.സി നിലപാട് വ്യക്തമാക്കിയില്ല. പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നും പി.സി പറഞ്ഞു.
https://www.facebook.com/Malayalivartha























