വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തൽ ഉടൻ തീരുമാനമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു

വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തൽ ഉടൻ തീരുമാനമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു . അതേസമയം രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഹുലാണ് എന്നും വേണുഗോപാൽ പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തില്‍ യു ഡി എഫ് പ്രചാരണം നിർത്തിവെച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഘടക കക്ഷികൾ ഇങ്ങനെ ഒരു നിലപാട് എടുത്തത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞതായി റിപ്പോർട്ടുകൾ വന്നപ്പോൾ രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു താൻ ചെയ്തതെന്നു അദ്ദേഹം പറഞ്ഞിരുന്നു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം വൈകരുതെന്ന് മുസ്ലിം ലീഗ് നേരത്തെ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ അനിശ്ചിതത്വം മറ്റ് മണ്ഡലങ്ങളെയും ബാധിക്കുന്നെന്നും ലീഗ് പറഞ്ഞിരുന്നു.
വീടുകയറിയിറങ്ങിയുള്ള പ്രചരണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയതാകേണ്ട സമയമായിട്ടും മിക്ക പാര്‍ട്ടി ഓഫിസുകള്‍ പോലും അടഞ്ഞുകിടക്കുകയാണ്. ഇതും തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലായി ഇപ്പോൾ കൊണ്ഗ്രെസ്സ് അണികളും നേതൃത്വവും
https://www.facebook.com/Malayalivartha






















