ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ്; പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തും

ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചി.
തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. ഏഴുവയസുകാരനു പുറമേ ഇളയകുട്ടിയേയും പ്രതി മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം കേസെടുക്കുന്നത് പരിഗണനയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















