യുവതിയും ഭര്‍ത്താവുമൊന്നിച്ചുള്ള കിടപ്പറരംഗങ്ങള്‍ വീഡിയോ കോള്‍ വഴി മൊബൈലില്‍ പകര്‍ത്തി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും, യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത 39കാരൻ അറസ്റ്റിൽ

വീഡിയോകോളിലൂടെ ദമ്പതികളുടെ കിടപ്പറരംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട ഏഴകുളം തോക്കുപാറ കരയില്‍ മനീഷ് ഭവനില്‍ മനീഷ് മണി(39)യെയാണു സി.ഐ: ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
യുവതിയും ഭര്‍ത്താവുമൊന്നിച്ചുള്ള കിടപ്പറരംഗങ്ങള്‍ വീഡിയോ കോള്‍ വഴി മൊബൈലില്‍ പകര്‍ത്തി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇയാളില്‍നിന്നും യുവതിക്ക് ഭീഷണിയും ഉണ്ടായി. ഇതു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി അറസ്‌റ്റിലായത്.
ഒരേ ചാരിറ്റബിള്‍ ട്രസ്‌റ്റില്‍ അംഗങ്ങളായിരുന്നു പ്രതിയും പരാതിക്കാരിയും ആ അടുപ്പം മുതലെടുത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ട്രസ്‌റ്റ് ചെയര്‍മാന്‍കൂടിയായ മനീഷ് വീഡിയോ കോള്‍ വഴി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ തനിക്ക് പരിചയമുള്ളവര്‍ അംഗങ്ങളായ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha






















