നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കും

നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കും. പഴയ വാഹനങ്ങള്‍ക്ക് തല്‍ക്കാലം നിര്‍ബന്ധമില്ല. രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ മോട്ടോര്‍വാഹന വകുപ്പ് നല്‍കുന്ന നമ്പര്‍, പ്ലേറ്റില്‍ പതിച്ച് വാഹനത്തില്‍ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കാണ്. സ്‌ക്രൂ ഉപയോഗിച്ച് ഘടിപ്പിക്കുന്ന സാധാരണ നമ്പര്‍ പ്ലേറ്റുകളില്‍നിന്ന് വ്യത്യസ്തമായി ഇവ റിവെറ്റ് തറച്ചാണ് പിടിപ്പിക്കുക. ഇതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവമാകും. ഹോളോഗ്രാം മുദ്രയുള്ളവയാണിവ.
രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇത് മാറ്റാന്‍ കഴിയില്ല. മാറ്റേണ്ട ആവശ്യം വന്നാല്‍ പുതിയ സ്റ്റിക്കറിന് അംഗീകൃത സര്‍വിസ് സന്റെറിനെ സമീപിക്കേണ്ടിവരും.
ആദ്യഘട്ടത്തില്‍ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ആര്‍.ടി ഓഫിസുകളില്‍ ലഭിച്ചിട്ടില്ലെന്നാണറിയുന്നത്.
https://www.facebook.com/Malayalivartha






















