തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിന്റെ പിന്നില്‍ നിന്നും കണ്ടെത്തിയ ഡ്രോണ്‍ പറത്തലിന് പിന്നിൽ ശ്രീകാര്യം സ്വദേശി നൗഷാദ്; പോലീസ് കേസെടുത്തു

കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് പല ഭാഗങ്ങളിലായി ഡ്രോണ്‍ പറത്തൽ സംഭവം തുടങ്ങിയത്. അതിന്റെ പിന്നാലെ അന്വേഷണം ആരംഭിച്ചിരിക്കുന്നതിനിടയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിന്റെ പിന്നില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ശ്രീകാര്യം സ്വദേശി നൗഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്. നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ശംഖുമുഖം എസ്‌പി ഇളങ്കോ അറിയിച്ചു. ചൈനീസ് നിര്‍മിത ഡ്രോണാണ് കണ്ടെത്തിയത്. മുന്‍ സംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















