Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയോടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് കണ്‍മുന്നില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം; സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

31 MARCH 2019 11:31 AM IST
മലയാളി വാര്‍ത്ത

മാവേലിക്കരയിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂട്ടറിൽ പോയ 5 വയസുകാരൻ ലോറിക്കടിയിൽപ്പെട്ടു മരിച്ച സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നിനാണ് മിച്ചൽ ജംഗ്ഷനു തെക്ക് വള്ളക്കാലിൽ തീയറ്ററിന് സമീപം അപകടമുണ്ടായത്.

അപകടത്തിൽ കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ശാന്താഭവനം ശ്യാംകുമാറിന്റെ മകൻ അദ്വൈത് (ഉണ്ണിക്കുട്ടൻ 5) മരിക്കുകയായിരുന്നു. പൊലീസ് ശേഖരിച്ച ക്യാമറ ദൃശ്യങ്ങളിൽ അപകടത്തിനു തൊട്ടുമുൻപു റോഡരികിൽ നിറുത്തിയിട്ടിരുന്ന കാർ റോഡിലേക്കു കയറുന്നതായുണ്ട്. ഈ സമയം എതിർദിശയിൽ നിന്നു പാഴ്സൽ ലോറി വന്നതിനാൽ കാർ സ്‌കൂട്ടറിൽ ഇടിച്ചോ എന്നതു വ്യക്തമല്ല. തൊട്ടടുത്ത ദൃശ്യങ്ങളിൽ സ്‌കൂട്ടർ റോഡിൽ കിടക്കുന്നതാണ് കാണുന്നത്. കാർ സ്‌കൂട്ടറിൽ ഇടിച്ചോ എന്നതു സ്ഥിരീകരിക്കാനാണ് പൊലീസ് ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മാവേലിക്കര വളളക്കാലിൽ തീയറ്ററിന് മുന്നിലായിരുന്നു അപകടം. അദ്വൈതിന്റെ അമ്മ ജിഷയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ അമ്മ ജിഷ (സരിത–33), ജിഷയുടെ കൂട്ടുകാരി ചുനക്കര വടക്ക് പറങ്കാന്തോട്ടത്തിൽ മഞ്ജു (34) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജിഷയുടെ കൈപ്പത്തിയിലെ ഞരമ്പ് മുറിഞ്ഞതിനാൽ ഇന്നലെ ശസ്ത്രക്രിയ നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends