കല്യാണ തലേന്ന് കരിയോയിലില്‍ മുങ്ങി കണ്ണൂരിലെ കല്യാണവീട്... വീട്ടുവളപ്പിലെ തെങ്ങില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചതിൽ കലിപ്പ് തീർത്ത് എതിർ സ്ഥാനാർത്ഥികൾ

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഹസൈനാര്‍ ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതില്‍ അസഹിഷ്ണുത പൂണ്ട സി.പി.എമ്മുകാരാണ് കല്യാണവീട്ടില്‍ കരിയോയില്‍ ഒഴിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അക്രമ സംഭവത്തില്‍ മാലൂര്‍ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് കണ്ണൂര്‍ ജില്ലയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നത്.
മട്ടന്നൂരിലെ വീടിന് നേരെയാണ് കരിയോയില്‍ പ്രയോഗം നടന്നത്. മാലൂര്‍ പഞ്ചായത്തിലെ ശിവപുരം വെള്ളിലോട് ഹസൈനാര്‍ ഹാജിയുടെ വീടിനു നേരെയുണ്ടായ അക്രമം എന്തായാലും ഏറ്റെടുത്തിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് അലങ്കാര ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കരിയോയില്‍ അക്രമം ഉണ്ടായത്.
https://www.facebook.com/Malayalivartha






















