Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വേളികഴിയ്ക്കുന്നത്'അമേഠിയെ, വായനാട്ടിലേത് 'സംബന്ധം' മാത്രം; വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം

31 MARCH 2019 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യ,ആര്‍എസ്‌എസിനെതിരെ, ആര്‍എസ്‌എസും കോണ്‍ഗ്രസ്സും ഇടതുപക്ഷത്തിനെതിരെ എന്നു തുടങ്ങുന്ന റഹിമിന്റെ പോസ്റ്റില്‍ അമേഠിയില്‍ തന്നെ എംപിയായി തുടരുമെന്നു പ്രഖ്യാപിച്ച രാഹുല്‍ വയനാടന്‍ മലകയറുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണെന്നാണ് വിമര്‍ശിക്കുന്നത്.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ,ആര്‍എസ്‌എസിനെതിരെ. ആര്‍എസ്‌എസും കോണ്‍ഗ്രസ്സും ഇടതുപക്ഷത്തിനെതിരെ…

അമേഠിയില്‍ തന്നെയാകും എംപിയായി താന്‍ തുടരുകയെന്നു പ്രഖ്യാപിച്ച രാഹുല്‍ വയനാടന്‍ മലകയറുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ്. അവര്‍ ബിജെപി വിരുദ്ധത പറയും,ഇടതു പക്ഷത്തിനു മേല്‍ കുതിരകയറും.ഇതാണ് ഇന്നത്തെ കോണ്‍ഗ്രസ്സ്.രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണ് ഈ കാണുന്നത്. പരാജയഭീതിയില്‍ പലായനം ചെയ്ത 'സേനാനായകനെ'ചൂണ്ടി ഉത്തരേന്ത്യയില്‍ ബിജെപിയ്ക്ക് ഇനി വോട്ട് ചോദിയ്ക്കാം. കേരളത്തില്‍, സംഘപരിവാറിന്റെ ശ്രദ്ധ ദേശീയ തലത്തില്‍ ക്ഷണിച്ചു വരുത്താന്‍ രാഹുലിന്റെ 'വയനാടന്‍ യാത്ര' ബിജെപിയ്ക്ക് അവസരമൊരുക്കുന്നു.

സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഇന്ത്യയുടെ ഇങ്ങേ അറ്റത്തേക്ക് 'വിജയസാധ്യത' ഉള്ള മണ്ഡലം തേടി വരേണ്ട ഗതികേട് എത്ര വലുതാണ്. ഒരു കാര്യം ഉറപ്പ്, വയനാട് പഴയ വായനാടല്ല, ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും എത്ര വൈകി പ്രചരണം ആരംഭിച്ചാലും വായനാട്ടെ വോട്ടര്‍മാര്‍ കയ്യില്‍ തന്നെ കുത്തിക്കൊള്ളും എന്ന അധമമായ ആത്മവിശ്വാസം വയനാട്ടിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത്തവണ തിരുത്തണം.

'വേളികഴിയ്ക്കുന്നത്'അമേഠിയെ,
വായനാട്ടിലേത് 'സംബന്ധം' മാത്രമത്രേ.
ആര്‍ക്കും വന്നു സംബന്ധം കൂടിപ്പോകാവുന്ന മണ്ണല്ല വയനാടും കേരളവുമെന്ന് കാലം തെളിയിക്കും.ഉറപ്പ്, വയനാട് രാഹുലിനെ തോല്പ്പിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിലെ സങ്കീര്‍ണ്ണമായ നിമിഷങ്ങളില്‍ സംഘപരിവാറിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ ഒറ്റുകാരനായി രാഹുല്‍ പില്‍ക്കാലത്തു അറിയപ്പെടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends