Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഗർജിക്കുന്നത് വയനാടൻ സിംഹം ഭാവി പ്രധാനമന്ത്രി കേരളത്തിൽ നിന്നോ?; പ്രവർത്തകർ ആവേശത്തിൽ ;രാഹുൽ തരംഗം ദക്ഷിണേന്ത്യയിൽ കോൺഗ്രസ്സിന് കൂടുതൽ സീറ്റുകൾ സമ്മാനിക്കും

31 MARCH 2019 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്​ മണ്ഡലത്തിൽ നിന്ന്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. ദില്ലിയിൽ നിന്നും കോൺഗ്രസിന്റെ അമരക്കാരൻ വണ്ടികേറുമ്പോൾ ഉയരുന്ന പ്രധാനചോദ്യം ഇതാണ്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി കേരളത്തിൽ നിന്നോ ?. പുറത്തുവന്ന സർവേ റിപ്പോർട്ടുകളിൽ രാഹുലിന് നേരിയ മുൻതൂക്കമാണ് ഉള്ളതെങ്കിലും ദക്ഷിണേന്ത്യയിൽ രാഹുൽ തരംഗം കൂടുതൽ സീറ്റുകൾ കോൺഗ്രസ്സിന് സമ്മാനിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

പ്രവർത്തക സമിതിയംഗം എ.കെ ആൻറണിയാണ്​ രാഹുലിൻെറ സ്ഥാനാർഥിത്വം ഡൽഹിയിൽ പ്രഖ്യാപിച്ചത്​. ​പാർട്ടി പ്രവർത്തകരുടെ അഭ്യർഥനമാനിച്ച്​ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന്​ മൽസരിക്കാൻ രാഹുൽ തീരുമാനിച്ചിരുന്നതായി എ.കെ ആൻറണി വ്യക്​തമാക്കി.

തമിഴ്​നാട്​, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന്​ രാഹുൽ മൽസരിക്കണമെന്ന്​ ആവശ്യമുയർന്നിരുന്നു. കർണാടകയും തമിഴ്​നാടുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയിൽ വയനാട്​ തെരഞ്ഞെടുക്കുകയായിരിന്നുവെന്ന്​ എ.കെ.ആൻറണി അറിയിച്ചു.​അമേത്തിക്ക്​ പുറമേയാണ്​ വയനാട്ടിൽ രാഹുൽ മൽസരിക്കുക. അമേത്തിയാണ്​ കർമ്മഭൂമിയെന്ന്​ രാഹുൽ നേരത്തെ തന്നെ വ്യക്​തമാക്കിയിട്ടുണ്ടെന്ന്​ രൺദീപ്​ സിങ്​ സുർജേവാലെ പറഞ്ഞു.

വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ ഏഴു നിയമസഭാ സീറ്റുകൾ ഉൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫാണ് ഭൂരിപക്ഷം നേടിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് മുൻതൂക്കം.

അതേസമയം, 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നീ സീറ്റുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ സീറ്റുകളാണ് യു.ഡി.എഫ് നേടിയത്.

പാർലമെന്‍റ് മണ്ഡലത്തിലെ 50 ഗ്രാമപഞ്ചായത്തുകളിൽ 29 എണ്ണം എൽ.ഡി.എഫും 21 എണ്ണം യു.ഡി.എഫുമാണ് നേടിയത്. നെഹ്റു-ഗാന്ധി കുടുംബാംഗങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥാനാർഥിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ കേരളത്തിൽ സ്ഥാനാർഥിയാകുന്നത്. പിതാവ് രാജീവ് ഗാന്ധിയുടെയും മാതാവ് സോണിയ ഗാന്ധിയുടെയും മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേത്തിയെയാണ് 2004 മുതൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്. 1978ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ചിക്മംഗളൂരുവിൽ നിന്ന് ഇന്ദിര ഗാന്ധിയും 1999ലെ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ബെല്ലാരിയിൽ നിന്നും സോണിയ ഗാന്ധിയും മൽസരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends