അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ

'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ വാദത്തെ തള്ളി നടി അന്‍സിബ ഹസന്‍. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതില്‍ ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അന്‍സിബ ഹസന്‍ പറഞ്ഞത്. താന്‍ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വരെ പറഞ്ഞിരുന്നെന്ന ശ്വേതയുടെ വിശദീകരണത്തില്‍ വിശ്വാസമില്ലെന്നാണ് അന്‍സിബ വ്യക്തമാക്കിയത്.
അത് മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെ എന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. ടിനി ടോമിനെതിരായ കേസില്‍ കടവന്ത്ര സ്‌റ്റേഷനില്‍ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് അന്‍സിബ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ ജാമ്യമില്ല വകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ്, കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുക്കാന്‍ തയ്യാറായത്.
https://www.facebook.com/Malayalivartha























