ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. വർക്കല ഇലകമൺ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 14ന് വീട്ടിലെ പ്ലാവിൽ ചക്കയിടാനായി കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha






















