'ഓണം ടൂറിസം വാരാഘോഷം'; കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

അപേക്ഷകള്‍ ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുന്‍പായി കണ്‍വീനര്‍, ഓണം ടൂറിസം വാരാഘോഷം-2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍: 0471 2560426. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keralatourism.org.
അപേക്ഷാ കവറിന് മുകളില്‍ 'ഓണം ടൂറിസം വാരാഘോഷം 2026' എന്ന് എഴുതേണ്ടതാണ്.
ഇത്തവണ 'ഓണം ടൂറിസം വാരാഘോഷം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ് നടക്കുക. വാരാഘോഷത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കും. ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഓഗസ്റ്റ് 30 ന് നഗരത്തില്‍ നടക്കും.
ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നത്. "
https://www.facebook.com/Malayalivartha






















