സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്

കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയായി. മൂന്ന് ദിവസത്തെ വിലവര്‍ധനക്ക് പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 4560 രൂപ പവന് വര്‍ധിച്ചിരുന്നു. ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില.
ജൂലൈ രണ്ടിന് ഇത് 1,06,000 രൂപയായി. ഇന്നലെ 1,07,800 രൂപയായും വര്‍ധിച്ചിരുന്നു. വീണ്ടും കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് നേരിയ കുറവ് വന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4175 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. വെള്ളി 62.39 ഡോളര്‍ എന്ന നിലയിലുമാണ്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുതിപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടിവാണുണ്ടായത്.
"https://www.facebook.com/Malayalivartha

























