ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം വാങ്ങി നൽകിയതെന്തിന് ?സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളത്.. ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്. ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടിയതു കൊണ്ടു മറ്റു പ്രതികള്‍ക്കു ജാമ്യം നല്‍കണമെന്ന് കഴിഞ ദിവസം പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അതേസമയം ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തെന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്.. കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകിയിരുന്നോ എന്നാരാഞ്ഞ കോടതി, ഏകപക്ഷീയമായി ജാമ്യം റദ്ദാക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ടവരെ വിശദമായി കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. തുടർന്ന്, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടു. കേസ് വീണ്ടും ജൂലൈ 13ന് പരിഗണിക്കും. എസ്എഫ്ഐ നേതാവായ ഹരീഷ് കുമാറിനു തിരുവനന്തപുരം സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഇ.ഡിയും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്ത ശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒൻപതാം പ്രതി എസ്എഫ്ഐ നേതാവ് ഹരീഷ് കുമാറിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ഹാജരായ പ്രോസിക്യൂട്ടർ കസ്റ്റഡി ആവശ്യമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചതെന്ന വിധത്തിൽ വിവാദങ്ങളും ആരംഭിച്ചു. പിന്നാലെ സർക്കാരും ഇ.ഡിയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആക്രമണത്തിൽ പങ്കെടുത്ത 25 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പല പ്രതികളും രാജ്യം വിട്ടുപോയതായി സംശയിക്കുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ആക്രമണത്തിന് പിന്നിലെ പണമിടപാടുകൾ കണ്ടെത്താൻ പ്രതികളിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ ഒൻപതാം പ്രതിക്ക് ലഭിച്ച ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല. അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ ഒരു ഭാഗം മാത്രം കേട്ട് തീരുമാനമെടുക്കാൻ പറ്റില്ലെന്നും കുറ്റകൃത്യത്തിൽ ഓരോ പ്രതിയുടെയും കൃത്യമായ പങ്കാളിത്തം മനസിലാക്കണമെന്നും കോടതി പറഞ്ഞു. ഒൻപതാം പ്രതിയുടെ പങ്ക് എന്താണെന്നും ആരാഞ്ഞ കോടതി, മറുഭാഗം കേൾക്കാതെ ജാമ്യ ഉത്തരവ് ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സർക്കാർ നൽകിയ കേസിൽ എതിർ കക്ഷിയായ ഹരീഷ് കുമാറിന് നോട്ടിസ് അയയ്ക്കാൻ ഉത്തരവിട്ട കോടതി, തൽക്കാലം രണ്ടാം സാക്ഷിയായ മുൻ പ്രോസിക്യൂട്ടർ ടി.ഗീനാകുമാരിക്ക് നോട്ടിസ് അയയ്ക്കേണ്ടതില്ലെന്നും നിർദേശിച്ചു. ഇ.ഡി നൽകിയ ഹർജിയിൽ സർക്കാരിനും മ്യൂസിയം പൊലീസ് എസ്എച്ച്ഒയ്ക്കും കോടതി നോട്ടിസ് അയച്ചു. രണ്ടാം കക്ഷിയായ ഹരീഷ് കുമാറിന് ആവശ്യമെങ്കിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാം.ഹൈക്കോടതി ഒമ്പതാം പ്രതിക്ക് അനുകമായി നടത്താത്ത പരാമർശങ്ങൾ ജില്ലാ കോടതിയിലെ വാദത്തെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. പൊലീസ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.സന്തോഷ് കുമാറാണ് കോടതിയില്‍ ഗീനാകുമാരിക്കെതിരെ വാദിച്ചത്.
മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഗീനാ കുമാരിയുടെ നടപടി വിവാദമായതിനു പിന്നാലെയാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സന്തോഷ് കുമാറിനെ നിയമിച്ചത്. സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു അടക്കമുള്ള പ്രതികളുടെ ജാമ്യഹര്‍ജിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീറ പരിഗണിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ച ശേഷമേ വാദം പൂര്‍ത്തിയാകാന്‍ കഴിയുകയുള്ളു എന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയതിന് തുടര്‍ന്ന് തുടര്‍വാദം കേള്‍ക്കുന്നത് മാറ്റി. ജില്ലാ ജഡ്ജിക്ക് മുന്നിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നിലവിലുണ്ട്.
ഹൈക്കോടതിയുടെ വാക്കുകൾ ജില്ലാ കോടതികൾക്ക് വേദവാക്യമാണ്.പരിശോധന നടത്താന്‍ വന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന കുറ്റം ആര് നടത്തിയാലും അത് ചെറുതായി കാണാന്‍ കഴിയില്ലെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. ആക്രമണത്തില്‍ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണം പൂര്‍ത്തിയായി എന്ന് മുന്‍ പബ്ലിക് പോസിക്യൂട്ടര്‍ ഗീനാ കുമാരി പറഞ്ഞത് ശരിയല്ല. പ്രതികള്‍ നടത്തിയത് ഗൗരവമുള്ള കുറ്റകൃത്യമാണ്. പ്രതികളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണം. രാജ്യത്തിന് തന്നെ അപമാനം തോന്നിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ തടയുവാന്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുത് എന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്പിപി പറഞ്ഞു.
ആക്രമണം രാഷ്ട്രീയപ്രേരിതമാണെന്നും പ്രതികള്‍ കേന്ദ്ര ഏജന്‍സിയോടുള്ള വിരോധം പ്രകടിപ്പിച്ചതാണെന്നും ഇ.ഡിയുടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇപ്പോള്‍ ഇത്തരം ആക്രമണം ചെറുതായി കണ്ടാല്‍ ഭാവിയില്‍ ഒരു നേതാവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കപ്പെടുമെന്നും ഇ.ഡി. വാദിച്ചു. കേസിലെ ഒമ്പതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കൂടതല്‍ പ്രതികള്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നീക്കിയത് ഏതാനും ദിവസങൾക്ക് മുമ്പായിരുന്നു.
സർക്കാരിന്റെ അസാധാരണ നീക്കമായിരുന്നു ഇത്.. ഇടതുസംഘടനാ നേതാവ് കൂടിയായ ടി.ഗീനാകുമാരിയെ ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു നീക്കിയ ആഭ്യന്തരവകുപ്പ്, കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ടി.സന്തോഷ്കുമാറിനെ നിയമിച്ചു. ജില്ലാ കോടതിയിലെ മറ്റു കേസുകളുടെ ചുമതല അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ.ഷാജിക്ക് കൈമാറി.ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 9–ാം പ്രതി ഹരീഷിനു ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയ നീക്കമാണ്, ഇടത് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നിയമനത്തിലൂടെ പബ്ലിക് പ്രോസിക്യൂട്ടറായ ഗീനാകുമാരിക്കു പുറത്തേക്കുള്ള വഴിയൊരുക്കിയത്. മജിസ്ട്രേട്ട് കോടതി തള്ളിയ ജാമ്യാപേക്ഷ ജില്ലാ കോടതിയിൽ എത്തിയപ്പോൾ പ്രോസിക്യൂട്ടർ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. 25 പ്രതികളുള്ള കേസിൽ ഇതുവരെ ജാമ്യം ലഭിച്ചത് ഹരീഷിനു മാത്രമാണ്.
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഹർജിയിൽ എതിർകക്ഷിയായി ഗീനാകുമാരിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജില്ലാ ഗവ.പ്ലീഡറായിരുന്ന സന്തോഷ് കുമാറിനെയാണ് ഈ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസിൽ 2 പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചപ്പോൾ സന്തോഷ്കുമാർ ഹാജരായി. കേസിൽ കക്ഷിചേർന്ന ഇ.ഡിക്കുവേണ്ടി സന്തോഷ് ജോസും ഹാജരായി. കേസിലെ മറ്റു 4 പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി പരിഗണിക്കുമ്പോൾ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയാവും ഹാജരാവുക. മജിസ്ട്രേട്ട് കോടതിയിൽ ഇതുവരെ പ്രതികൾ സമർപ്പിച്ച മുഴുവൻ ജാമ്യാപേക്ഷകളും തള്ളിയിരുന്നു. അതിനാൽ ഇവിടെ കേസിൽ ഇടപെടേണ്ടതില്ലെന്നാണ് ഇ.ഡിയുടെ നിലപാട്.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നിന്നു റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇ.ഡി കക്ഷി ചേര്‍ന്നതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്. . കക്ഷി ചേരാനുള്ള ഇ.ഡിയുടെ ആവശ്യം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ഒത്തുകളിയെ തുടര്‍ന്നു കേസിലെ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചതോടെയാണ് കേസില്‍ കക്ഷി ചേരാന്‍ ഇ.ഡി തീരുമാനിച്ചത്. കേസില്‍ മറ്റൊരു പ്രതിയായ ലെനിന്റെ ജാമ്യഹര്‍ജിയില്‍ തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഇതോടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. അതിനിടെ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യത്തെ എതിര്‍ത്ത് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ്
പ്രോസിക്യൂട്ടര്‍ പ്രതിയുടെ കസ്റ്റഡി വേണ്ടെന്ന് വാദിച്ചതെന്നു പൊലീസ് കോടതിയെ അറിയിച്ചു.അതേസമയം, ഇ.ഡിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് നിലപാട്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമരത്തിന് എത്താന്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍കോളുകള്‍ മാത്രമാണ് വന്നിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേസില്‍ ഇരുപതിലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും ഒരാള്‍ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.ഇവന്‍മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ച് 3 കാറുകള്‍ വളഞ്ഞെന്നും ദേഹോപദ്രവം ചെയ്തു ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്നും
വധിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ഏകദേശം 300 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നും ആദ്യ കേസിലെ എഫ്‌ഐആറില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 3 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും കേസുണ്ട്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വധശ്രമക്കുറ്റം, 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന മറ്റു കുറ്റങ്ങള്‍ (മാരകായുധവുമായി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സായുധകലാപം) എന്നിവയാണു ചുമത്തിയിട്ടുള്ളത്. വധശ്രമം ഒഴികെയുള്ള കുറ്റങ്ങള്‍ പൊലീസുകാരനെതിരായ ആക്രമണത്തിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്.
അതേസമയം, അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് സമരത്തിനെത്തിയ പല പ്രവർത്തകരും ഒളിവിൽപോയിരിക്കുകയാണ്.സംഭവത്തിൽ പോലീസും സി പി എമ്മും ഒത്തു കളിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇഡി റെയ്ഡിന്റെ കാര്യം അറിഞ്ഞില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരസ്യപ്രസ്താവന പോലീസിന് ഗുണമായി ഭവിച്ചു. എന്നാൽ ഇക്കാര്യത്തിൽ പോലീസും സി പി എമ്മും തമ്മിൽ ധാരണയിലാണ് നീങ്ങിയതെന്ന വാർത്തകൾ പുറത്തുവന്നു. കലന്റാൺമെന്റിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നത് സിപി എമ്മിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ്. തമ്പാനൂരിലും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ മെല്ലെ പോക്ക് നയം സ്വീകരിച്ചതോടെയാണ് ഇ.ഡി.ക്കെതിരായ ആക്രമണം കണ്ട് പോലീസ് മാറിനിന്നത്.
ശക്തിയായി പ്രതിരോധിച്ചിരുന്നെങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥർക്ക് ഇത്തരം ഒരു അപമാനം ഉണ്ടാകുമായിരുന്നില്ല. അതിനുള്ള സാഹചര്യം സർക്കാർ തന്നെ ഒരുക്കിയില്ലെന്ന് പറയുന്നതാവും ശരി. പറ്റുമെങ്കിൽ സി പി എമ്മിന് ഒരു പണി ഇരിക്കട്ടെയെന്ന് സർക്കാർ കരുതികാണും. നിരാലംബരായ കുറെ സാധാരണ സി പി എം പ്രവർത്തകർ കേസിൽ പ്രതിയായതോടെയാണ് ആക്രമണ ഗൂഢാലോചനയിലേക്ക് തിരിയാൻ ഇഡിയെ പ്രേരിപ്പിച്ചത്. പിടിയിലായ പലരും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ്. ചിലർക്ക് നിത്യവ്യത്തിക്ക് തന്നെ വകയില്ല. അവരിൽ പലരും പാർട്ടി പറഞ്ഞിട്ടാണ് ഇഡിയെ ആക്രമിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ട്. പാർട്ടിയുടെ നിർദ്ദേശാനുസരണം കുറ്റക്യത്യത്തിൽ ഏർപ്പെട്ടവരിൽ നിന്നും കൃത്യമായ വിവരങ്ങൾ ഇഡി ശേഖരിച്ചു. ഏതെല്ലാം നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ആക്രമണം നടന്നതെന്ന വ്യക്തമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി മുന്നോട്ടുപോകുന്നത്.
മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.സിഎംആർഎൽ–എക്സാലോജിക് പണമിടപാട് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം ഇതു സംബബന്ധിച്ച ഹർജി തീർപ്പാക്കി. അന്വേഷണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, ഇഡിക്കെതിരെ നടന്ന ആക്രമണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലെടുത്ത കേസിന്റെ അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ സംഭവം നടന്നിട്ട് പത്ത് ദിവസം പോലും തികഞ്ഞിട്ടില്ലെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇന്ന് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചു. മേയ് 27നാണ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയശേഷം മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്.ഏതായാലും ഗീനാകുമാരിയുടെ നീക്കം സർക്കാർ പൊളിച്ചില്ലായിരുന്നെങ്കിൽ മുഴുവൻ പ്രതികളും നിഷ്പ്രയാസം ഇറങ്ങിപ്പോകുമായിരുന്നു. ഇക്കാര്യം മുൻകൂട്ടി കണ്ടാണ് സർക്കാർ കളിച്ചത്.
https://www.facebook.com/Malayalivartha























