തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ദുരന്തഭൂമിയിലേക്ക് ജോസഫ് വിജയ് . കഴിഞ്ഞ വർഷം തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജോസഫ് വിജയ് എത്തുന്നു. 41 ജീവനുകൾ പൊലിഞ്ഞ കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാനാണ് ജൂലൈ 10, 11 തീയതികളിൽ അദ്ദേഹം കരൂരിലെത്തുന്നത്. അധികാരമേറ്റ ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ കരൂർ സന്ദർശനമാണിത്.തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാറിന്റെ തീരുമാനം.
വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും. 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. 2025 സെപ്റ്റംബർ 27-നാണ് ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം. വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്. വിജയ് എത്തുന്നതിൽ ഏകദേശം 7 മണിക്കൂറോളം വൈകിയതിനെത്തുടർന്ന് ആളുകൾ തടിച്ചുകൂടി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും
അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ 27നാണ് തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ദാരുണമായി ജീവൻ നഷ്ടമായത്. തമിഴ്‌നാടിനെയാകെ നടുക്കിയ ഈ സംഭവത്തിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ടിവികെ അധ്യക്ഷനായിരുന്ന വിജയ് തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് അധികാരമേൽക്കുകയായിരുന്നു.
മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കരൂർ സന്ദർശനത്തിൽ, കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേരുടെ കുടുംബങ്ങളെ അദ്ദേഹം നേരിൽ സന്ദർശിച്ച് അനുശോചനം അറിയിക്കും. ഇതിനുപുറമെ, കരൂർ ജില്ലയിൽ നടക്കുന്ന വിവിധ സർക്കാർ പരിപാടികളിലും മുഖ്യമന്ത്രി വിജയ് പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























