Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

05 JULY 2026 07:19 AM IST
മലയാളി വാര്‍ത്ത

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന സർക്കാർ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പ്രഖ്യാപിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെ‌ഷൻസ് ജഡ്‌ജി എസ്. നസീറയാണ് ഹർജികൾ പരിഗണിക്കുന്നത്.

8 പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം

കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ പി ബിനു അടക്കമുള്ള പത്ത് പ്രതികളുടെ ജാമ്യ അപേക്ഷയിൽ കോടതി വാദം ശനിയാഴ്‌ചയും കേട്ടു.സംഭവ ദിവസം പ്രതികൾ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളുടെ രംഗങ്ങൾ കോടതി പരിശോധിച്ച ശേഷമേ വാദം പൂർത്തിയാകാൻ കഴിയുകയുള്ളു എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹർജി നൽകിയതിന് തുടർന്നാണ് കോടതി തുടർ വാദത്തിനായി കേസ് മാറ്റിയത്.

. ഒരു സെർച്ച് നടത്താൻ വന്ന സർക്കാർ ഉദ്ദോഗസ്ഥരെ ആക്രമിക്കുന്ന കുറ്റം ആര് നടത്തിയാലും അത് ചെറുതായി കാണാൻ കഴിയില്ല. കേസിൽ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഗുഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം ഇതിന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങേണ്ടിവരും.

അന്വേഷണം പൂർത്തിയായി എന്ന് മുൻ പ്ലബിക് പോസിക്യൂട്ടർ ഗീന കുമാരി പറഞ്ഞത് ശരിയല്ല. രാജ്യത്തിന് തന്നെ അപമാനം തോന്നിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ തടയുവാൻ പ്രതികൾക്ക് ജാമ്യം അനുവധിക്കരുത് എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു.

എന്നാൽ അന്വേഷണം അവസാനിച്ചു എന്ന് പറഞ്ഞ് കൊണ്ടാണ് 9 -ാം പ്രതി ഹരീഷ് കുമാറിന് ഇതേ കോടതി ജാമ്യം അനുവധിച്ചത്. അന്ന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലിസ് റിപ്പോർട്ടിലും സാക്ഷി മൊഴികൾ മുഴുവൻ ശേഖിച്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണ് എന്നും പറഞ്ഞ പൊലീസ് നടത്തുന്നതാണ് രാഷ്ട്രിയ നാടകമെന്ന് പ്രതിഭാഗം മറുപടി നൽകി.


കേസിലെ ഒൻപതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ജനറൽ ആശുപത്രിക്ക് എതിർ വശം മീന ഭവനിൽ ഐ പി ബിനുവിന് പുറമെ പാപ്പനംകോട് കൈമനം ദീപത്തിൽ വൈശാഖ്, വർക്കല ഇളകമൺ രാജീവത്തിൽ ലെനിൻ രാജ്, വട്ടിയൂർക്കാവ് കാഞ്ഞിരംപാറ മഞ്ചാടിമൂട് ഷെമീമ മൻസിലിൽ ഷെഫീഖ്, നെടുമങ്ങാട് തറട്ട പുള്ളിക്കോണം രാഹുൽ ഭവനിൽ രാഹുൽ, ആര്യശാല ചെമ്പകശ്ശേരി വീട്ടിൽ ഉണ്ണി ഡി എസ്, മണക്കാട് ആറ്റുകാൽ കാവുവിളാകത്തു വീട്ടിൽ ആർ. ഉണ്ണി കൃഷ്ണൻ, പള്ളിച്ചൽ കണ്ണങ്കോട് കുക്കില വീട്ടിൽ കിരൺ. പി. എസ് ജീവൻ, നന്ദു എന്നിവരരുടെ ജാമ്യ ഹർജിയിൽ ലാണ് വാദം പരിഗണിക്കുന്നത്.

മുൻ ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ടി. ഗീനാകുമാരി പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ടായിരുന്നു ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്. ഇതേ നിലപാട് തങ്ങളുടെ കാര്യത്തിലും പ്രതീക്ഷിച്ചാണ് മറ്റ് പ്രതികളും ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇവരുടെയെല്ലാം ജാമ്യ ഹർജികൾ മാജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസീക്യൂട്ടറുടെ കർക്കശ നിലപാടിനെ തുടർന്ന് കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (2 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (8 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (14 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (18 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (27 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (51 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends