Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..

04 JULY 2026 12:23 PM IST
മലയാളി വാര്‍ത്ത

'ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഈ കെ കെ രാഗേഷും ദിവ്യ എസ് അയ്യരും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ് . പിണറയി സർക്കാരിന്റെ കാലഘട്ടത്തിൽ കൃത്യമായി പറഞ്ഞാൽ 2025 ഏപ്രിൽ മാസത്തിൽ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി മുന്‍രാജ്യസഭാ എംപി കെ.കെ. രാഗേഷിനെ തിരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ്. അയ്യര്‍ ഐഎഎസ് വന്നത് പല രാഷ്ട്രീയ ചർച്ചകൾക്കും വഴി വച്ചിരുന്നു .

 

അന്ന് ദിവ്യ എസ് അയ്യർ പങ്കുവച്ച പോസ്റ്റ് ഇപ്രകാരമായിരുന്നു . കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്.വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു! Thank you, for always considering us with utmost respect--an art that is getting endangered in power corridors across the globe എന്നായിരുന്നു . ഇപ്പോഴിത് പറയാനുള്ള കാരണം വി ഡി സതീശൻ സർക്കാർ അധികാരത്തിൽ കയറിയതിനെ ശേഷം ദിവ്യ എസ് അയ്യരെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എം.ഡി സ്ഥാനത് നിന്ന് മാറ്റിയിരുന്നു .

ഇപ്പോൾ വിഴിഞ്ഞത്തെ സംബന്ധിച്ച് വിവാദങ്ങൾഇടത് പക്ഷം ഉയർത്തുന്ന സമയത്ത് ദിവ്യയ്ക്ക് കെ കെ ആർ കവചം തീർത്തിരിക്കുകയാണ് .. ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ അദാനി അധികൃതര്‍ പലതവണ ശ്രമിച്ചതായി കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. പോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി നിലപാടെടുത്തു. കരാര്‍ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ് അയ്യര്‍.

 

ഭരണ മാറ്റം ഉണ്ടായ ഉടനെ ദിവ്യയെ സ്ഥലം മാറ്റി. പകരം ഒട്ടും അനുഭവ പരിജ്ഞാനം ഇല്ലാത്ത ഉദ്യോഗസ്ഥനെയാണ് നിയമിച്ചത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ കെ രാഗേഷ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.മംഗലാപുരത്തുപോയി മുഖ്യമന്ത്രി വി ഡി സതീശന്‍ അദാനി സംഘത്തെ കണ്ടതിന്റെ ഫലം ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുകയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. വകുപ്പ് ഏറ്റെടുത്തപ്പോള്‍ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

 

മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പും ഏറ്റെടുത്ത കേരള ചരിത്രത്തിലെ ആദ്യത്തെ മന്ത്രിസഭയാണിത്. മാത്രമല്ല സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയും ആക്കി മണിക്കൂറുകള്‍ക്കകം നിയമിക്കുന്നു. വിഴിഞ്ഞം പോര്‍ട്ടിന്റെ വളര്‍ച്ചയില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദിവ്യയെ രായ്ക്കുരാമാനം സ്ഥലം മാറ്റി. തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ആളാണ് പകരം വന്നതെന്ന് കെ കെ രാഗേഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (18 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (23 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (36 minutes ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (51 minutes ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (54 minutes ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (1 hour ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (1 hour ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (1 hour ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (1 hour ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (2 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (3 hours ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (3 hours ago)

Malayali Vartha Recommends