തൊടുപുഴയിൽ ഏഴ് വയസുകാരനെ കാമുകൻ ക്രൂര മർദ്ദനത്തിനിരയാക്കിയത് മറച്ചുവച്ചതിനും, കൂട്ട് നിന്നതിനും അമ്മയ്‌ക്കെതിരെ കേസ്...

തൊടുപുഴയിൽ ഏഴു വയസ്സുകാരനെ കാമുകൻ മർദ്ദിച്ച സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കും.മർദ്ദന വിവരം മറച്ചുവച്ചതിനാണ് കേസിൽ പ്രതിചേർക്കുന്നത്. ഇളയ കുട്ടിയുടെ സംരക്ഷണ കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. അമ്മയെ ഏൽപ്പിക്കരുതെന്ന് ശിശു സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അതേ സമയം തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരന് ഇന്ന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ സഹായത്തിലാണ് കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ തുടര്‍ന്നും കുട്ടിയെ ചികിത്സിക്കാന്‍ തീരുമാനിച്ചിരുന്നു.
നിലവില്‍ മസ്തിഷ്‌കമൊഴിച്ച് കുട്ടിയുടെ ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതിനുമപ്പുറം കുട്ടിയുടെ കാര്യത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ വിദഗ്ധനായ ഡോ.ജി.ശ്രീകുമാര്‍ പറഞ്ഞു. തുടര്‍ തീരുമാനങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha






















