താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി; സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ചവരെ നീട്ടി

സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ചവരെ നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ പകല്‍ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കുപ്പിയില്‍ കരുതുക. മദ്യം, കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്തനിവാരണ അഥോറിറ്റി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















