പ്രേമാഭ്യര്‍ഥന നിരസിച്ച പത്തൊൻപതുകാരിയുടെ വീട്ടിൽ കയറി അതിക്രമം; സഹപാഠിയുൾപ്പടെ നാല് പേർ പോലീസ് പിടിയിൽ

നെടുങ്കണ്ടത്ത് വീട്ടില്‍ കയറി പത്തൊൻപതുകാരിയെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റിലായി, സഹപാഠിയടക്കം നാലുപേരാണ് ഉടുമ്പൻചോല പോലീസിന്റെ പിടിയിലായത്. ഇതില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. മാവടി വാല്‍പ്പാറ എസ്റ്റേറ്റ് പരിസരത്തുവച്ചാണ് ഇന്നലെ വൈകുന്നേരം പ്രതികളെ പിടികൂടിയത്.
പ്ലാശേരില്‍ ജിഷ്ണു(20), കൂനാനിക്കല്‍ അനന്ദു(19), വേലന്‍പറമ്ബില്‍ അജിന്‍(19) എന്നിവരാണ് പിടിയിലായത്. പ്രേമാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ സഹപാഠിയായ യുവാവും കൂട്ടരും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു പെണ്‍കുട്ടിയുടെ വീട് ചവിട്ടിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിക്കുകയും പെണ്‍കുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഓടിവരികയും പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു.
https://www.facebook.com/Malayalivartha






















