Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി പി എമ്മിന് പണി കൊടുക്കാമെന്ന രഹസ്യ അജണ്ടയുമായി സീതാറാം യച്ചൂരി; കേരളത്തിൽ 20 സീറ്റിലും കോൺഗ്രസ് ജയിച്ചാൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാമെന്ന രഹസ്യ നീക്കം യച്ചൂരിയുടേതോ ?...

31 MARCH 2019 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുൽ ഗാന്ധിയുടെ പേരിൽ സി പി എമ്മിന് പണി കൊടുക്കാമെന്ന രഹസ്യ അജണ്ടയുമായി സീതാറാം യച്ചൂരി. രാഹുൽ തരംഗത്തിൽ കേരളത്തിൽ 20 സീറ്റിലും കോൺഗ്രസ് ജയിച്ചാൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാമെന്ന രഹസ്യ നീക്കമാണ് യച്ചൂരിയുടേത്.

ദുർബലമായ ഒരു പ്രസ്താവന മാത്രമാണ് രാഹുലിന്റെ കാര്യത്തിൽ യച്ചൂരിയിൽ നിന്ന് ഉണ്ടായത്. രാഹുൽ നൽകുന്നത് എന്ത് സന്ദേശമാണെന്ന് മാത്രമാണ് യച്ചൂരി ചോദിച്ചത്. രാഹുലിന്റെ വരവ് ഇടതുപക്ഷത്തെ ബാധിക്കില്ലെന്നാണ് യച്ചൂരി പറഞ്ഞത്. അതേ സമയം രാഹുൽ മതസരിക്കുന്നത് ഇടതിന് എതിരെയാണെന്നാണ് പിണറായി പറഞ്ഞത്. പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാഹുൽ മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയാണെന്ന വിമർശനമാണ് ഉന്നയിച്ചത്. ഇടതിന്റെ വിജയം ഇടതിന് ഉറപ്പായെന്ന് വരെ പിണറായി തള്ളി.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് അനിശ്ചിതത്വം സൃഷ്ടിച്ച് സി പി എം ഇടങ്കോലിട്ടിരുന്നു. . അതുകൊണ്ട് തന്നെ വയനാട്ടിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും എ ഐ സി സി യും പുനരാലോചിക്കേണ്ട അവസ്ഥയും വന്നു ചേർന്നു.

കേരളത്തിലെ വയനാട് ഉപേക്ഷിച്ച് കർണാടകത്തിലും തമിഴനാട്ടിലും പറ്റിയ മണ്ഡലം കണ്ടെത്താൻ എ. ഐ സി സി ശ്രമവും തുടങ്ങിയിരുന്നു . പിണറായിയാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ആദ്യ വെടി പൊട്ടിച്ചത്. കേരളത്തിൽ വന്ന് സി പി എമ്മിനെതിരെ മതസരിച്ചിട്ട് എന്ത് നേടാനാണെന്നാണ് പിണറായി ചോദിച്ചത്. രാഹുൽ ഗാന്ധിയുടെ ശത്രു ആരാണെന്നും പിണറായി ചോദിച്ചു.

പിണറായിക്ക് പിന്നാലെ എസ് രാമചന്ദ്രൻ പിള്ളയും രംഗത്തെത്തി. സി പി എമ്മിന്റെ സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇതിൽ തീരുമാനം അറിയിക്കണമെന്നാണ് എസ് ആർ പി പറഞ്ഞത്. എന്നാൽ അന്നും യച്ചൂരി ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ നിശബ്ദത ചർച്ചയാവുകയും ചെയ്തു.

ഡൽഹിയിലെ നേതാക്കൾ രാഹുൽ ഗാന്ധിയോട് വയനാട് സീറ്റിൽ നിന്നും പിൻമാറണം എന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ലീഗിന്റെ സമ്മർദ്ദം ഇക്കാര്യത്തിൽ ശക്തമായി. അങ്ങനെ സംഭവിച്ചാൽ സി പി എം , സി പി ഐ കക്ഷികളെ ചേർത്തു കൊണ്ടുള്ള കേന്ദ്രഭരണം അസാധ്യമാകുമെന്ന് വരെ പറഞ്ഞു. കേരളത്തിൽ മാത്രമാണ് സി പി എം ഉള്ളത്. രാഹുലെത്തിയാൽ കേരളത്തിൽ സി പി എം തോറ്റമ്പും എന്ന വസ്തുത കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുലിന് കൈമാറി. കേരളത്തിൽ ഇടത് മുന്നണി ഇല്ലാതായാൽ ഇന്ത്യയിൽ ഇല്ലാതാകാൻ അധികനേരം വേണ്ട. കെ സി വേണുഗോപാലിനെ പോലുള്ള നേതാക്കൾ ഇക്കാര്യം കർശനമായി രാഹുൽ ഗാന്ധിയെ അറിയിച്ചു.

കേന്ദ്രഭരണം വേണോ വയനാട് വേണോ എന്ന ചോദ്യത്തിന് വയനാട് രാഹുൽ ഏറ്റെടുത്തത് സി പി എമ്മിന്റെ ബഡായി വിശ്വസിക്കാതെയാണ്. യഥാർത്ഥത്തിൽ ഇതൊരു റിസ്ക്കാണ്. എന്തിനാണ് ഇത്തരമൊരു തീരുമാനം എന്നാണ് പിസി ചാക്കോ അടക്കമുള്ള നേതാക്കൾ ചോദിച്ചിരുന്നു. എല്ലാവരെയും വെറുപ്പിക്കുക എന്ന നയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും രാഹുലിന്റെ ഉപദേശകർ വാദിച്ചു . എന്നാൽ അതെല്ലാം രാഹുൽ അവഗണിച്ചു. ഇക്കാര്യത്തിൽ സീതാറാം യച്ചൂരിയുടെ മൗനമാണ് ശ്രദ്ധേയമായത് . യച്ചൂരിക്കും രാഹുലിനും വേണ്ടി ഇടനിലക്കാർ രംഗത്തെത്തിയിരുന്നു . യച്ചൂരിയുമായി ആലോചിക്കാതെ രാഹുൽ സുപ്രധാന തീരുമാനങ്ങൾ എടുക്കില്ല. അതായത് വയനാട് സീറ്റിൽ മതസരിക്കാൻ യച്ചൂരിയുടെ അനുവാദം രാഹുലിന് ലഭിച്ചുവെന്നു വേണം കരുതാൻ.

അതായത് ഇടതുപക്ഷത്തെ ബാധിക്കില്ലെന്ന യച്ചൂരിയുടെ പ്രസ്താവന സത്യസന്ധമാണ്. കേരളത്തിലെ തന്റെ പാർട്ടി നേതാക്കളോടുള്ള വിരോധമാണ് യച്ചുരി തീർക്കാൻ പോകുന്നത്. എം പി യാക്കുന്നതിൽ നിന്ന് തന്നെ മാറ്റി നിർത്തിയത് കേരളത്തിലെ പിണറായി അടക്കമുള്ള നേതാക്കളാണ്. സ്വാഭാവികമായും രാഹുലിന് വേണ്ടി യച്ചൂരി പ്രചരണത്തിനെത്തും. വയനാട്ടിൽ വന്നില്ലെങ്കിലും അമേഠിയിലെങ്കിലും ചെല്ലും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends