തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ശബരിമലയല്ല പ്രധാന ചര്‍ച്ചാവിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് എതിരാണ് ശബരിമല പ്രധാന പ്രചാരണവിഷയമാക്കുന്നതിനെ ചൊല്ലി ബി.ജെ.പിക്കിടയില്‍ തന്നെ ഭിന്നതയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
എന്‍.എസ്.എസിന്റെ സമദൂര നയം സ്വാഗതാര്‍ഹമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ വരുന്നുണ്ടെങ്കിലും കോലിബി സഖ്യ ആരോപണം പിണറായി ആവര്‍ത്തിച്ചു. എന്‍.എസ്.എസ് നേതൃത്വവും സിപിഎം നേതാക്കളും തമ്മില്‍ മാസങ്ങളോളം പരസ്പരം പോരടിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എം എന്‍എസ്‌എസിനോട് മൃദുസമീപനത്തിലേക്ക് നീങ്ങുകയാണെന്നാണ് പിണറായി വിജയന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha





















