താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറിയുടെ ആക്‌സില്‍ പൊട്ടി.. മണിക്കൂറുകളോളമായി ഗതാഗതം നിലച്ചു, യാത്രക്കാര്‍ ദുരിതത്തില്‍

ഏഴാം വളവില്‍ ചരക്ക് ലോറി ആക്‌സില്‍ പൊട്ടി കുടുങ്ങിയത് കാരണം താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളായി ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ലോറി കേടായത്. 100 കണക്കിന് യാത്രക്കാര്‍ രാത്രി ചുരത്തില്‍ കുടുങ്ങി ദുരിതത്തിലാണ്.
ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്റര്‍വ്യൂവിന് പുറപ്പെട്ട പതിനൊന്നോളം ഉദ്യോഗാര്‍ഥികളും ഇതില്‍ പെടും. കിലോമീറ്ററുകള്‍ നീളത്തിലാണ് വാഹനങ്ങളുടെ നീണ്ടനിര. വാഹനം മാറ്റിയിടാനുള്ള ശ്രമം തുടരുകയാണ് .
https://www.facebook.com/Malayalivartha





















