Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തിന് മകളെ പട്ടിണിക്കിട്ടു... മകളെ പട്ടിണിക്കിട്ട് കൊന്നതറിഞ്ഞ് അമ്പരന്ന് മാതാപിതാക്കള്‍; സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപയ്ക്ക് പകരം മൂന്നുലക്ഷം രൂപ നല്‍കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍

01 APRIL 2019 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഭര്‍തൃവീട്ടില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട തുഷാരയുടെ അമ്മ അതിവ വേദനയിലാണ്. അവരാവശ്യപ്പെട്ട പണം ഞങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു എന്നിട്ടും എന്റെ മോളോട് എന്തിനീ ക്രൂരത ചെയ്തു... അവര്‍ വെറും അന്ധവിശ്വാസികളാണ്...കൂടോത്രക്കാര്‍... എന്നാണ് വേദനയോടെ അവര്‍ പറയുന്നത്. 

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരഭവനത്തില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. മകള്‍ ഇത്രയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി അറിയില്ലായിരുന്നുവെന്ന് അമ്മ പറയുന്നു. വിവാഹസമയത്ത് സ്വര്‍ണം നല്‍കി. സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപയ്ക്ക് പകരം മൂന്നുലക്ഷം രൂപ നല്‍കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി വീട് പണയംവെച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് ലോണ്‍ എടുക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് അവര്‍ പറഞ്ഞു.

2013ലായിരുന്നു തുഷാരയുടെ വിവാഹം. വിവാഹശേഷം കുറച്ചുതവണ മാത്രമേ ഇരുവരും വീട്ടില്‍ വന്നിരുന്നുള്ളു. ആദ്യമെത്തിയ ദിവസം തുഷാര ധരിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ ബന്ധുക്കള്‍ക്ക് ചില സംശയങ്ങള്‍ തോന്നി. പിന്നീട് തിരക്കിയപ്പോഴാണ് കടം വീട്ടാനെന്ന പേരില്‍ ഭര്‍ത്താവ് ആഭരണങ്ങള്‍ ഊരിവാങ്ങി പകരം വിലകുറഞ്ഞ ആഭരണങ്ങള്‍ നല്‍കിയെന്ന് അറിയുന്നത്.

മകളെ പീഡിപ്പിക്കുന്നതും പതിവായി. ഇത് ചോദ്യംചെയ്തതോടെ മാതാപിതാക്കളെ ബന്ധപ്പെടുന്നത് വിലക്കി. ഫോണ്‍ നല്‍കാതെയായി. മകളെ നശിപ്പിക്കാന്‍ പല ദുര്‍മന്ത്രവാദങ്ങളും നടത്തി. വീട്ടില്‍ ചെന്നാല്‍പോലും മകളെ കാണിച്ചിരുന്നില്ല. പീഡനം സഹിക്കാനാകാതെ തുഷാര ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

വിവാഹം നടക്കുമ്പോള്‍ ചന്തുലാല്‍ താമസിച്ചിരുന്നത് പ്രാക്കുളത്താണ്. ഒരിക്കല്‍ മകളെ കാണാന്‍ അവിടെയെത്തിയപ്പോഴാണ് ഇവര്‍ ഓയൂരിന് സമീപത്തേക്ക് താമസം മാറ്റിയത് അറിയുന്നത്.

പഞ്ചസാര കലക്കിയ വെള്ളവും കുതിര്‍ത്ത അരിയുമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. തുഷാരയെ പീഡനത്തിന് ഇരയാക്കുന്നതിന് കൂട്ടുനിന്ന എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഡി.ജി.പി.യെയടക്കം കാണും. അറസ്റ്റിലായ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃമാതാവ് ഗീതാലാലിയും റിമാന്‍ഡിലാണ്.

കൊല്ലം ഒയൂരില്‍ പട്ടിണിക്കിട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് നാട്ടുകാര്‍. ഭര്‍ത്താവും , ഭതൃമാതാവും സ്ഥിരം തുഷാരയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മകളെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഭര്‍ത്യവീട്ടുകാര്‍ കാണാന്‍ പോലും അനുവദിച്ചില്ലെന്നാണ് പറയുന്നത്.

ഈ മാസം ഇരുപത്തായൊന്നാം തീയതി രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിയായ തുഷാര ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്.മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. രോഗിയായ തുഷാര ആഹാരം കഴിച്ചിരുന്നില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീ നടത്തിയ അന്വേഷണത്തിലാണ് അതിദാരുണമായ കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. പെണ്‍കുട്ടിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നതായും ആഹാരം നല്‍കിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends