Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

രാഹുലിനെ തോല്‍പ്പിക്കാന്‍ തന്ത്രം... സിപിഎമ്മിന്റെ മുന്നറിയിപ്പ് തള്ളിക്കളഞ്ഞ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതോടെ മുഖ്യ ശത്രുവായി മാറി; ഇനി ലക്ഷ്യം രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തല്‍; രാഹുല്‍ തരംഗത്തില്‍ സിപിഎം ഒഴുകി പോയാലും നാണക്കേട് ഒഴിവാക്കാന്‍ പുതിയ തന്ത്രം

01 APRIL 2019 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുക എന്ന തന്ത്രമാണ് സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസിന് വേണ്ടി ഏറ്റവുമധികം വാദിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി എത്തിയതോടെ കളി മാറി. രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ സിപിഎമ്മിന് വലിയ പതനം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ രാഹുലിനെ മുഖ്യ ശത്രുവായാണ് സിപിഎം കാണുന്നത്. എങ്ങനേയും രാഹുലിനെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം.

ഇത് മുന്നില്‍ കണ്ടു തന്നെ തുഷാര്‍ വെള്ളാപ്പള്ളിയെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കുന്നത്. വെള്ളാപ്പളളിയുമായി സിപിഎമ്മിന് അടുത്ത ബന്ധമാണുള്ളത്. അതിനാല്‍ തന്നെ സിപിഐ ജയിക്കാത്ത സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ മകന് വോട്ട് നല്‍കാനായിരിക്കും ശ്രമിക്കുക. ഇപ്പോള്‍ സിപിഎമ്മിനെ സംബന്ധിച്ച് രാഹുലിന്റെ പതനമാണ് ആവശ്യം. എങ്കില്‍ മാത്രമേ കേരളത്തില്‍ നിലനില്‍പ്പുള്ളൂ.

അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ടുള്ള മതേതര ദേശീയ മുന്നണിക്ക് രൂപം നല്‍കാന്‍ സി.പി.എം നേതൃത്വം ആലോചന തുടങ്ങിയതായി സൂചനയും വരുന്നുണ്ട്. ബി.എസ്.പി നേതാവ് മായാവതിയെ മുന്‍ നിറുത്തിക്കൊണ്ടുള്ള മതേതര ബദല്‍ രൂപീകരിക്കാനാണ് നീക്കം.

സിപിഎം അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ മറികടന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുളള തീരുമാനമെടുത്തിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആകെ രാഹുല്‍ തംരഗമുണ്ടാക്കുകയും പരമാവധി സീറ്റുകളില്‍ വിജയിക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം സംസ്ഥാനത്ത് സിപിഎമ്മിന്റെയും ബിജെപിയുടേയും തലവര തന്നെ രാഹുല്‍ ഗാന്ധി മാറ്റിയെഴുതിയേക്കും.

ഏത് തിരഞ്ഞെടുപ്പില്‍ ആയാലും മലബാര്‍ എന്നും ഇടത്തോട്ട് ചായുന്നതാണ് കേരളത്തില്‍ പതിവ്. ഇത്തവണ വടകരയും കണ്ണൂരും അടക്കമുളള മണ്ഡലങ്ങളില്‍ സിപിഎമ്മിന് ഭയക്കേണ്ട സാഹചര്യങ്ങളുണ്ട്. എല്ലായിടത്തും കൈവിട്ട കളി കളിക്കാനിറങ്ങിയ തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് ഇരുട്ടടിയായി രാഹുല്‍ ഗാന്ധിയുടെ വരവ്.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്നോ ത്രിപുരയില്‍ നിന്നോ സിപിഎമ്മിന് സീറ്റുകള്‍ ലഭിക്കും എന്നുളള പ്രതീക്ഷകളൊന്നുമില്ല. ആകെയുളള പ്രതീക്ഷ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് സിപിഎമ്മിനുളളത്.

ആ സ്വപ്നത്തിന് മേല മണ്ണ് വാരിയിട്ടാണ് രാഹുല്‍ ഗാന്ധിയുടെ വരവ്. സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് തരംഗമുണ്ടാകും എന്നാണ് രാഹുലിന്റെ വരവിന് മുന്‍പ് പുറത്ത് വന്ന സര്‍വ്വേകള്‍ പറയുന്നത്. രാഹുല്‍ വന്നതോട് കൂടി ആ തരംഗം ഇരട്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തവണ തിരിച്ചടി മുന്‍കൂട്ടി കണ്ടാണ് എംഎല്‍എമാര്‍ അടക്കം അതിശക്തരായ സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി രംഗത്ത് ഇറക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വരവ് മൂലമുണ്ടാകുന്ന തരംഗം എല്ലാ സീറ്റുകളിലും സിപിഎമ്മിന് മത്സരം കടുപ്പമേറിയതാകും. ഉറച്ച മണ്ഡലങ്ങളില്‍ പോലും പേടിക്കേണ്ട അവസ്ഥ

കേരളത്തില്‍ സിപിഎമ്മിനെ എന്നും തുണച്ചിരുന്നത് ന്യനപക്ഷ വോട്ടുകളാണ്. രാഹുല്‍ ഗാന്ധി വരുന്നതോടെ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും കോണ്‍ഗ്രസിലേക്ക് ഒഴുകും. പത്തനംതിട്ട പോലുളള മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടിലേക്ക് നോക്കിയിരിക്കുന്ന സിപിഎം വിയര്‍ക്കാനാണ് എല്ലാ സാധ്യതയും

ഈ അവസരത്തില്‍ പുതിയ ദേശീയ ബദലിനാണ് സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയും ബിഎസ്പി നേതാവ് മായാവതിയെ മുന്‍നിര്‍ത്തിയും പുതിയ മതേതര ബദലിനാണ് സിപിഎം ശ്രമം നടത്തുന്നത്. ഇതിനെ ഇനി കോണ്‍ഗ്രസ് എങ്ങനെ ചെറുക്കും എന്നത് വരും ദിവസങ്ങളില്‍ കണ്ടെറിയേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (5 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (11 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (17 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (21 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (30 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (54 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends