Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തിനായിരുന്നു ഈ പ്ലാനിംഗ്... ആരാരും അറിയാതിരുന്ന ഒരു മരണത്തിലെ ദുരൂഹത തേടി ഒരമ്മ; ഭര്‍ത്താവ് മരിച്ച ഉടന്‍ വിവാഹം കഴിക്കാനിരുന്നപ്പോഴേ സംശയം തുടങ്ങി; മകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏതു നിമിഷവും അപായം ഉണ്ടാകുമെന്നും ഭയപ്പെട്ടു 

01 APRIL 2019 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മനുഷ്യ മനസാഷിയെ വേദനിപ്പിക്കുന്ന സംഭവമായിരുന്നു തൊടുപുഴയിലെ 7 വയസുകാരനെ ഭാര്യയുടെ കാമുകന്‍ ക്രൂരമായി പീഡിപ്പിച്ചത്. അതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായത്. 

ഭര്‍ത്താവ് ബിജു മരിച്ച് മൂന്നാം ദിവസം തന്നെ അരുണിനെ വിവാഹം ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടതായിട്ടാണ് വിവരം. 2018 മെയ് 23 നായിരുന്നു ബിജു മരിച്ചത്. അന്നു രാത്രി തന്നെ തൊടുപുഴയില്‍ നിന്നും മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മരണ ദിവസം തന്നെ ഈ വീട്ടിലെത്തിയ അരുണ്‍ തുടര്‍ച്ചയായി മൂന്ന് ദിവസം യുവതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മൂന്നാം ദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് ഭര്‍ത്തൃ കുടുംബത്തെ ഞെട്ടിച്ചു.

ബിജു മരിച്ച ശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ മരുമകള്‍ എപ്പോഴാണ് ആനന്ദിനെ പരിചയപ്പെട്ടതെന്നതോ സ്‌നേഹത്തിലായതെന്നോ ബിജുവിന്റെ വീട്ടുകാര്‍ക്കറിയില്ല. ഇപ്പോള്‍ ബിജുവിന്റെ മരണത്തില്‍ പോലും കുടുംബം സംശയം ആരോപിക്കുകയാണ്. പൂര്‍ണ്ണാരോഗ്യവാനായ ബിജു മരിക്കുന്നതിന്റെ തലേന്ന് പോലും തങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നതായിട്ടാണ് ബിജുവിന്റെ മാതാപിതാക്കള്‍ പറയുന്നത്.

പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനായ അരുണുമായി ബിജു 15 വര്‍ഷം മുമ്പ് വഴക്കിട്ടിരുന്നു. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതായിരുന്നു കാരണം. അതിന് ശേഷം ഇരുവരും മാനസീകമായി അകലത്തിലായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ ബിജു കഠിനാദ്ധ്വാനി ആയിരുന്നു. തൊടുപുഴയില്‍ വീടിനടുത്ത് തന്നെയാണ് ബിജു വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്നത്. ഇതില്‍ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ടെന്ന് ബിജു മാതാപിതാക്കളെ വിളിച്ചു പറഞ്ഞിരുന്നു. ബിജു കുട്ടികളുടെ പേരില്‍ ഇട്ടിരുന്നു മൂന്ന്‌ലക്ഷം രൂപ പോലും അരുണ്‍ എടുത്തിരുന്നതായിട്ടാണ് വിവരം. മകളെ അരുണുമായുള്ള ബന്ധത്തില്‍നിന്നു വിലക്കിയിരുന്നതായി യുവതിയുടെ മാതാവും പറഞ്ഞു.

രക്ഷിക്കാന്‍ ശ്രമിച്ചിരുന്നന്നെങ്കിലും അവള്‍ കൂട്ടാക്കിയില്ലെന്നാണ് യുവതിയുടെ മാതാവ് പറയുന്നത്. മകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവനില്‍നിന്ന് ഏതു നിമിഷവും അപായം സംഭവിക്കാമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇതിനാല്‍ മകള്‍ അറിയാതെ അവരെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. പക്ഷേ, ഒടുവില്‍ ഞാന്‍ ഭയന്നതുതന്നെ സംഭവിച്ചു... ഏഴു വയസുകാരന്റെ അമ്മൂമ്മയുടെ വാക്കുകള്‍ ഏവരേയും വേദനിപ്പിച്ചു. തൊടുപുഴ സി.ഐ: അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തില്‍ കോലഞ്ചേരി ആശുപത്രിയിലെത്തി യുവതിയുടെ അമ്മയില്‍നിന്ന് ഇന്നലെ മൊഴിയെടുത്തപ്പോള്‍ പുറത്തുവരുന്നത് അരുണിന്റെ ക്രൂരതയുടെ കഥകള്‍.

യുവതിയുടെ ഭര്‍ത്താവ് മരിച്ചശേഷം സ്വദേശമായ തിരുവനന്തപുരത്തേക്കു മൃതദേഹം കൊണ്ടുപോയപ്പോള്‍ അരുണും അവിടെയുണ്ടായിരുന്നു. ചടങ്ങു കഴിഞ്ഞു കുറച്ചു ദിവസത്തിനുശേഷം മകളോടൊപ്പം തൊടുപുഴ ഉടുമ്പന്നൂരിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അരുണുമായുള്ള ബന്ധം ശ്രദ്ധയില്‍പ്പെടുന്നത്. ഇതു ചോദ്യംചെയ്‌തെങ്കിലും ധിക്കരിച്ച് അവള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. മകളെ കാണാനില്ലെന്നു കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു സ്‌റ്റേഷനിലെത്തി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും അരുണുമായുള്ള ബന്ധം വിച്‌ഛേദിക്കാന്‍ മകള്‍ തയാറായില്ല. 

ഈ ബന്ധത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അമ്മയുമായി വഴക്കിട്ടു യുവതി സ്വന്തം ഇഷ്ടപ്രകാരം അരുണിനൊപ്പം നിയമപ്രകാരം വിവാഹിതരാവാതെ ജീവിച്ചു പോരുകയായിരുന്നു. ഇതിനുശേഷം അമ്മയുമായി ഒരു ബന്ധവും മകള്‍ പുലര്‍ത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ സ്‌കൂളില്‍നിന്നു വിരമിച്ച അധ്യാപികകൂടിയായ യുവതിയുടെ അമ്മ പറയുന്നു. ഇളയകുട്ടി ഇപ്പോള്‍ യുവതിയുടെ അമ്മയുടെ സംരക്ഷണത്തിലാണ്. കുട്ടികളെ അരുണ്‍ ഭീകരമര്‍ദ്ദനത്തിന് ഇരയാക്കിയതോടെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് ഇളയകുട്ടിയെ അമ്മൂമ്മയുടെ സംരക്ഷണയിലാക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends