ഇസ്തിരി കടയില്‍ തീപിടുത്തം, ഉറങ്ങിക്കിടന്ന ഒരാള്‍ പൊള്ളലേറ്റു മരിച്ചു, സംഭവം അറിഞ്ഞത് ഇന്നു രാവിലെ

വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ പൊള്ളലേറ്റു മരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക് അലക്‌സാണ്ടര്‍ (68) ആണ് മരിച്ചത്. കൊല്ലം പുനലൂരിലാണ് സംഭവം നടന്നത്. കടയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു ഐസക്. അതിനിടയിലാണ് തീ പടര്‍ന്ന് പിടിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ നടന്ന സംഭവം ഇന്ന് രാവിലെയാണ് ആളുകള്‍ അറിഞ്ഞുതുടങ്ങിയത്.
https://www.facebook.com/Malayalivartha





















