സൗദി അറേബ്യ ആമസോണ്‍ മേധാവിയുടെ ഫോണ്‍ ഹാക്ക് ചെയ്തതോടെ പുറത്തായത് ചൂടന്‍ ചിത്രങ്ങള്‍

ലോകത്തില്‍ വളരെ ശ്രദ്ധേയയായ സ്ഥാപനമാണ് ആമസോണ്‍. അതിനിടെ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നത് വലിയ വാര്‍ത്തയായി. സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം രംഗത്തെത്തി. സൗദി അറേബ്യയാണ് ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഗേവന്‍ ഡി ബെക്കര്‍ വെളിപ്പെടുത്തിയത്.
മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ദ വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം സൗദിക്കെതിരെ നിരവധി വാര്‍ത്തകള്‍ നല്‍കിയതിലുള്ള പ്രകോപനമാണ് ഹാക്കിംഗിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത ശേഷമാണ് സൗദി അദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഗേവന്‍ ഡി ബെക്കര്‍ ആണ് വെളിപ്പെടുത്തിയത്.
ജെഫും കാമുകിയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളും, ചിത്രങ്ങളും ചോര്‍ന്നത് വന്‍ വിവാദമായിരുന്നു.
ഈ വിവരം നാഷണല്‍ എന്‍ക്വയറര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ജെഫിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബ ജീവിതം വിവാഹ മോചനത്തില്‍ കലാശിക്കുകയും ചെയ്തു. ജെഫിന്റെ കാമുകിയുടെ സഹോദരന്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്. സൗദി ഭരണകൂടത്തില്‍ ഏത് വകുപ്പാണ് ഹാക്കിംഗ് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗേവന്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha





















