രാഹുലിനെ തടയാൻ ശ്രമിച്ചവരിൽ കോൺഗ്രസ് നേതാക്കളും; കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി വിമര്‍ച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി വിമര്‍ച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന പരോക്ഷ സൂചനയുമായാണ് മുല്ലപ്പള്ളി രംഗത്ത് വന്നത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചവരെപ്പറ്റി പറഞ്ഞാല്‍ അപ്രിയ സത്യങ്ങളുണ്ടാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ഥിത്വം തടയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുല്ലപ്പള്ളി. ആരൊക്കെയാണ് രാഹുല്‍ ഗാന്ധിയിടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കാറായില്ലെന്നും സന്ദര്‍ഭം വരുമ്പോള്‍ വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സത്യങ്ങള്‍ ചിലപ്പോള്‍ പറയാന്‍ നിര്‍ബന്ധിതമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകും. ചില സന്ദര്‍ഭത്തില്‍ പറയാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















