കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിൽ രാവിലെ ഒമ്പത് മണിയോടെ ട്രാൻസ്ജെന്‍റര്‍ യുവതിയെ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിലെ റോഡരികിൽ ട്രാൻസ്ജെന്‍റര്‍ യുവതിയെ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിൽ ആണ് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. സമീപ പ്രദേശത്തെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊതുവെ ഇടുങ്ങിയ ഈ വഴി പൊതുവെ ഏറെക്കുറെ വിജനമാണ്. അതുകൊണ്ടു തന്ന ഇത്തരം ഒരു സംഭവം ആളുകളുടെ ശ്രദ്ധയിൽ പെട്ടതും വൈകിയാണ്.
ട്രാൻസ് ജെന്‍റര്‍ കമ്മ്യൂണിറ്റി സ്ഥിരമായിഒത്തുകൂടാറുള്ള സ്ഥലമാണിത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രാൻസ് ജെന്‍റര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്.
ആലപ്പുഴയിൽ മദ്യപിച്ചതിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത ട്രാൻസ്‌ജെൻഡറുടെ നഗ്ന ദൃശ്യം കാമറയിലൂടെ പകർത്തി പൊലീസുകാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha





















