ആലപ്പുഴ ദേശീയപാതയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് 19കാരിക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് 19കാരിക്ക് ദാരുണാന്ത്യം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ ജനക്ഷേമത്തില്‍ പെയിന്റിങ് തൊഴിലാളിയായ കളരിക്കല്‍ മാത്യുവിന്റെയും കുഞ്ഞുമോളുടെയും മകള്‍ ആന്‍സിമോള്‍ (19) ആണ് മരിച്ചത്.
ആലപ്പുഴയിലെ സ്വകാര്യലാബിലെ ലാബ് ടെക്‌നീഷ്യയായ ആന്‍സി പിതാവുമൊത്ത് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. ദേശീയപാതയില്‍ തുമ്പോളി ജംങ്ഷന് സമീപം തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. മാത്യുവിനെ ഗുരുതര പരിക്കുകളോടെ തുമ്പോളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരന്‍ ഷൈന്‍ (നഴ്‌സ് ബംഗളൂരു).
https://www.facebook.com/Malayalivartha





















